തിരുവനന്തപുരം: പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് സ്വദേശി ഷാനിയാണ്(34) മരിച്ചത്.
മൂന്നാറ്റ് മുക്ക് പ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഷാനിയോടൊപ്പം ഒഴുക്കിൽപ്പെട്ട ആറു വയസുകാരി നസ്രിയ ഫാത്തിമയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.
Read Also : കാനഡയില്‍ വന്‍ ആക്രമണം: 10 പേരെ കുത്തിക്കൊലപ്പെടുത്തി
മങ്കയം വെള്ളച്ചാട്ടത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വാഴത്തോപ്പ് ഭാഗത്ത് ടൂറിസ്റ്റുകളായി എത്തിയ പത്ത് പേരുടെ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. ഇതില്‍ എട്ടുപേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments