
ചെറുതോണി: വൈദ്യുതി ബോർഡിലെ ട്രാൻസ്ഫോർമർ മോഷണം നടത്തിയ മൂന്നുപേർ മുരിക്കാശേരി പൊലീസിന്റെ പിടിയിൽ. വാത്തിക്കുടി പഞ്ചായത്തിലെ ദൈവംമേട് സ്വദേശികളായ പുന്നമറ്റത്തിൽ സെബിൻ (30), കാരികുന്നേൽ തോമസ് (49), മറ്റപ്പിള്ളിൽ ബിനു (48) എന്നിവരെയാണ് മുരിക്കാശേരി എസ്ഐ എൻ.എസ്. റോയി, അഡീഷണൽ എസ്ഐ സാബു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്.
Read Also : കാട്ടാനയെ കണ്ട് പേടിച്ചോടി : രണ്ടു പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരിക്ക്
മുരിക്കാശേരി കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ പരാതിയെത്തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ട്രാൻസ്ഫോർമർ കടത്താനുപയോഗിച്ച പിക്കപ്പ് വാനും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
Post Your Comments