കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പെൺകുട്ടിയുടെ മാതാവ് അടക്കം മൂന്നുപേര്‍ പിടിയില്‍. പത്തനംതിട്ട കുറ്റപ്പുഴ ജയേഷ്ഭവനില് ജയേഷ് (30), പെരുമ്പായിക്കാട് ചെമ്മനംപടി കുന്നുകാലായില്‍ പ്രദീപ് (പാണ്ടന്‍ പ്രദീപ് -29), പെണ്‍കുട്ടിയുടെ മാതാവ് എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ മാതാവിന്റെ ബന്ധുവായ ജയേഷും പ്രണയം നടിച്ച് മറ്റൊരു ബന്ധുവായ പ്രദീപും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Read Also : കരിങ്കല്‍ ക്വാറിയില്‍ വീണ് ദര്‍സ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
തുടര്‍ന്ന്, പെണ്‍കുട്ടി ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയതിനാണ് മാതാവിനെ അറസ്റ്റ് ചെയ്തത്. പ്രദീപിന് അയര്‍ക്കുന്നം, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ട്.
2019, 2021 കാലയളവില്‍ കാപ്പ ചുമത്തി രണ്ട് തവണ ജില്ലയില്‍ നിന്ന് നാടുകടത്തിയിട്ടുമുണ്ട്. ഗാന്ധിനഗര്‍ സ്റ്റേഷന് എസ്എച്ച്ഒ കെ. ഷിജിയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments