ThiruvananthapuramNattuvarthaLatest NewsKeralaNews

വൃദ്ധ വീടിനുള്ളിൽ മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍

റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലയല്‍ കണ്ടെത്തിയത്

തിരുവനന്തപുരം: പൗഡിക്കോണത്ത് വൃദ്ധയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. നഴ്സിംഗ് സൂപ്രണ്ടായ വിജയമ്മയെ (80) ആണ് വാടകവീട്ടില്‍ മരിച്ചനിലയല്‍ കണ്ടെത്തിയത്.

ഇന്നലെ രാത്രിയാണ് സംഭവം. കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Read Also : പല്ലുപുളിപ്പ് വഷളാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങൾ!

വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏക മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിക്കുള്ളിൽ കട്ടിലിനടിയിലായിട്ടാണ് വിജയമ്മയുടെ മൃതദേഹം കിടന്നിരുന്നത്. ശരീരത്തിലും, മുഖത്തും പരിക്കുകളുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്.

ഫോറൻസിക് വിദ​ഗ്ധരും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റമോർ‌ട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button