KeralaLatest NewsNews

‘സഖാവും സഖിയും’: ആഭരണങ്ങൾ ഇല്ലാതെ സിമ്പിളായി വധു – ആര്യയും സച്ചിനും വിവാഹിതരായി

തിരുവനന്തപുരം: ജില്ലാ മേയർ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. രാവിലെ പതിനൊന്ന് മണിക്ക് എകെജി സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ വിവാഹത്തിന് എത്തി. വിവാഹത്തിന് എത്തുന്നവർ ഉപഹാരങ്ങൾ നൽകരുതെന്ന് ആര്യ രാജേന്ദ്രൻ നേരത്തേ അഭ്യർത്ഥിച്ചിരുന്നു. ആഭരണങ്ങൾ ഒന്നുമില്ലാതെ വളരെ സിമ്പിളായിരുന്നു ആര്യ.

ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമൊക്കെ സച്ചിനും ആര്യയും കഴിഞ്ഞ ദിവസം ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആര്യയ്ക്ക് ഇഷ്ടപ്പെട്ട ഒന്ന് രണ്ട് കാര്യങ്ങൾ പറയാൻ പറഞ്ഞപ്പോൾ സച്ചിൻ ആദ്യം പറഞ്ഞത് ആര്യയ്ക്ക് ചിക്കൻ ഫ്രൈ ഇഷ്ടമാണെന്നായിരുന്നു. ഉറക്കവും ആര്യയ്ക്ക് ഇഷ്ടമാണെന്ന് പറയുന്നു. ഇതേസമയം സച്ചിനേട്ടന്‌ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ്, എന്നും എസ്എഫ്‌ഐ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് സച്ചിനേട്ടനെന്നും ആര്യ പറയുന്നുു. ജീവിതകാലം മുഴുവൻ എസ്എഫ്ഐ ആയിരിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് സച്ചിൻ എന്നും ആര്യ പറയുന്നു.

മാർച്ച് ആറിനാണ് ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. എകെജി സെന്ററിൽ വച്ചായിരുന്നു ചടങ്ങുകൾ. ബാലസംഘം, എസ്എഫ്‌ഐ തുടങ്ങിയ സംഘടനകളിൽ പ്രവർത്തിച്ച ഇരുവരും സുഹൃത്തുക്കളായിരുന്നു. സ്നേഹോപഹാരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ നഗരസഭയുടെ വൃദ്ധ സദനങ്ങളിലോ അഗതിമന്ദിരത്തിലോ അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നുമായിരുന്നു ആര്യ രാജേന്ദ്രന്‍ ഫെയ്സ്ബുക്കിലൂടെ അഭ്യർത്ഥിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button