News

ഇന്ത്യയിൽ വിദ്വേഷം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്: ‘ഹല്ലാ ബോൾ’ റാലിയുമായി രാഹുൽ ഗാന്ധി

ഡൽഹി: കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപി അധികാരത്തിൽ വന്നതിനുശേഷം രാജ്യത്ത് വിദ്വേഷം വർദ്ധിച്ചതായി രാഹുൽ ആരോപിച്ചു. ഞായറാഴ്ച ഡൽഹി രാംലീല മൈതാനിയിൽ നടന്ന ‘മെഹംഗൈ പർ ഹല്ലാ ബോൽ’ റാലിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെതിരെ രാഹുൽ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നത്.

മോദി സർക്കാരിന്റെ നയങ്ങൾ രണ്ട് വൻകിട വ്യവസായികൾക്ക് മാത്രമാണ് ഗുണം ചെയ്യുന്നതെന്നും അവരുടെ പിന്തുണയില്ലാതെ മോദിയ്ക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ബി.ജെ.പിയും ആർ.എസ്‌.എസും രാജ്യത്തെ വിഭജിക്കുന്നു, അവർ ഭയം വളർത്തുന്നു, ജനങ്ങളെ ഭിന്നിപ്പിക്കുന്നു, ഈ ഭയത്തിന്റെ നേട്ടം ആർക്കാണ്? നരേന്ദ്ര മോദി സർക്കാരിൽ നിന്ന് പാവപ്പെട്ടവർക്കും കർഷകർക്കും ചെറുകിട കച്ചവടക്കാർക്കും എന്ത് നേട്ടമാണ് ലഭിക്കുന്നത്? രണ്ട് കോർപ്പറേറ്റ് ആളുകൾക്ക് മാത്രമാണ് നേട്ടം ഉണ്ടാകുന്നത്. വെറുപ്പിന്റെയും ഭയത്തിന്റെയും പ്രയോജനം,’ രാഹുൽ ഗാന്ധി വ്യക്തമാക്കി.

‘ചരിത്രത്തെയും ചരിത്രബോധമുള്ളവരെയും വിലയ്‌ക്കെടുക്കാൻ പറ്റില്ല’: മഗ്സസെ അവാർഡ് വിവാദത്തിൽ ഹരീഷ് വാസുദേവൻ

‘ബി.ജെ.പി എല്ലാ ആനുകൂല്യങ്ങളും രണ്ട് പേർക്ക് നൽകുന്നു. നരേന്ദ്ര മോദി നോട്ട് നിരോധിച്ചത് പാവപ്പെട്ടവരെ സഹായിച്ചോ? മൂന്ന് നിയമങ്ങളും കർഷകർക്ക് വേണ്ടിയല്ല, മറിച്ച് ആ രണ്ട് കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയായിരുന്നു. എന്നാൽ, കർഷകർ റോഡിലിറങ്ങി നരേന്ദ്രമോദിയോട് തങ്ങളുടെ ശക്തി കാണിച്ചു. ഇത് കണ്ടപ്പോൾ നരേന്ദ്ര മോദിക്ക് മൂന്ന് കാർഷിക നിയമങ്ങൾ ഉപേക്ഷിക്കേണ്ടിവന്നു,’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button