മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു. മുംബൈയ്ക്കു സമീപമുണ്ടായ വാഹനപകടത്തിലാണ് അന്ത്യം. 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്. ഒക്ടോബറിൽ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി. തുടർന്ന്, എൻ. ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി ചുമതലയേൽക്കുകയായിരുന്നു.
മുംബൈയിലെ പാൽഗഡിൽ സൈറസ് മിസ്ത്രി സഞ്ചരിച്ച മേഴ്സിഡസ് കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുപേർ നിസാര പരിക്കുകളോടെയും രക്ഷപ്പെട്ടിട്ടുണ്ട്.
Post Your Comments