Latest NewsNewsIndia

സൈറസ് മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ഡൽഹി: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും ഇന്ത്യയുടെ സാമ്പത്തിക മികവില്‍ വിശ്വസിച്ചിരുന്ന നേരുള്ള ബിസിനസ്സുകാരനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി. മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സൈറസ് മിസ്ത്രിയുടെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ സാമ്പത്തിക മികവില്‍ വിശ്വസിച്ചിരുന്ന നേരുള്ള ബിസിനസുകാരനായിരുന്നു അദ്ദേഹം. മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശേചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു.’ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പറഞ്ഞു.

നിരവധി കേന്ദ്രമന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും സൈറസ് മിസ്ത്രിയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘറിനടുത്തുണ്ടായ വാഹനാപകടത്തില്‍ ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രി ജിയുടെ നിര്‍ഭാഗ്യകരമായ വേര്‍പാടിനെ കുറിച്ച് അറിയുന്നതില്‍ അഗാധമായ ദുഃഖമുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

ടാറ്റ സണ്‍സിന്റെ മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ വിയോഗത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും വേദനയുണ്ടെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ട്വിറ്ററില്‍ കുറിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജി.പിയുമായി സംസാരിച്ച് വിശദമായ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായി ഫഡ്നാവിസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button