തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ സിറ്റി യൂണിയൻ ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. നിരക്കുകൾ സെപ്തംബർ ഒന്നു മുതൽ പ്രാബല്യത്തിലായി.
7 ദിവസം മുതൽ 14 ദിവസം വരെ കാലാവധി ഉള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. 15 ദിവസം മുതൽ 45 ദിവസം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.10 ശതമാനം പലിശയും 46 ദിവസം മുതൽ 90 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.15 ശതമാനം പലിശയുമാണ് നൽകുന്നത്. 91 ദിവസം മുതൽ 180 ദിവസം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 4.25 ശതമാനം പലിശ ലഭിക്കും. 181 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശയും 271 ദിവസം മുതൽ 364 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 5.00 ശതമാനം പലിശയുമാണ് ലഭിക്കുക.
365 ദിവസം മുതൽ 399 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനവും 400 ദിവസത്തിനുള്ളിൽ കാലാവധി തീരുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 5.60 ശതമാനവും പലിശ ലഭിക്കുന്നതാണ്. 401 മുതൽ 699 ദിവസം വരെ കാലാവധിയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 5.50 ശതമാനമാണ് പലിശ വാഗ്ദാനം ചെയ്യുന്നത്. 701 ദിവസം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന ഡെപ്പോസിറ്റുകൾക്ക് 5.50 ശതമാനം പലിശ ലഭിക്കും.
Post Your Comments