Latest NewsKeralaNews

ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍

ഇരുട്ടില്‍ ആരോ തന്നെ ചുംബിക്കുന്നത് പോലെ തോന്നിയെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അവര്‍ കോടതിയില്‍ മൊഴി നല്‍കി

സിംഗപ്പൂര്‍: ഉറങ്ങിക്കിടക്കുമ്പോള്‍ പ്രേതം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിക്കൊടുവില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കണ്ടെത്തല്‍. സിംഗപ്പൂരിലാണ് സംഭവം. വിശദമായ അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തിയത്. ഹൗസിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ചാണ് സംഭവം. ഇരുട്ടില്‍ ആരോ തന്നെ ചുംബിക്കുന്നത് പോലെ തോന്നിയെന്നും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതായും അവര്‍ കോടതിയില്‍ മൊഴി നല്‍കി. ആരാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഒരു നിഴല്‍ മാത്രമാണ് കണ്ടതെന്നും യുവതി പറഞ്ഞു. ദിവസങ്ങളോളം പീഡനം പതിവായതോടെ പ്രേതത്തെ കണ്ടെത്താന്‍ ബെഡ്‌റൂമില്‍ സി.സി.ടിവി സ്ഥാപിക്കാന്‍ യുവതിയും പങ്കാളിയും ചേര്‍ന്ന് തീരുമാനിച്ചു.

Read Also: സൈറസ് മിസ്ത്രിയുടെ വിയോഗം വാണിജ്യ വ്യവസായ ലോകത്തിന് വലിയ നഷ്ടം: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

തുടര്‍ന്ന് സി.സി ടിവി ദൃശ്യങ്ങള്‍ കണ്ട ഇവര്‍ പ്രേതത്തെ കണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി ദൃശ്യങ്ങളില്‍ കണ്ടത് പ്രേതമല്ലായിരുന്നു, 38 കാരനായ വീട്ടുടമ തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞു. എല്ലാ രാത്രിയിലും ഇയാള്‍ യുവതിയുടെ മുറിയില്‍ ആരും കാണാതെ എത്തിയിരുന്നു. അപമര്യാദയായി പെരുമാറുക, ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാള്‍ക്കെതിരെ കേസെടുത്തു.

യുവതിയും കാമുകനും കഴിഞ്ഞ കഴിഞ്ഞ വര്‍ഷം മെയ് മാസം മുതലാണ് അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തത്. ജൂണില്‍ ഇരുവര്‍ക്കും ഉടമ ഒരു പാര്‍ട്ടി നല്‍കിയിരുന്നു. അന്ന് രാത്രിയാണ് യുവതി പീഡനത്തിന് ഇരയായത്. എന്നാല്‍ തന്റെ കാമുകനാണ് അതെന്നായിരുന്നു യുവതി ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ കാമുകന് കഷണ്ടി ഉള്ളതിനാല്‍ തലയില്‍ മുടി ഉണ്ടായിരുന്നില്ല. എന്നാല്‍ തന്നെ പീഡിപ്പിച്ച ആള്‍ക്ക് മുടി ഉണ്ടായിരുന്നു എന്ന് യുവതി വെളിപ്പെടുത്തി. ഇരുട്ടിലാണ് യുവതി ഇയാളെ കണ്ടത്. ഏകദേശം 10 മിനിറ്റോളം അന്ന് പീഡനം നീണ്ടു നിന്നതായും യുവതി മൊഴി നല്‍കി.

ആദ്യഘട്ടത്തില്‍ വീട്ടുടമയെ യുവതിയ്ക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍ രൂപം വ്യക്തമല്ലാതിരുന്നതിനാല്‍ പ്രേതമാണെന്നാണ് താന്‍ വിശ്വസിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കി. സിസിടിവി കാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 14ന് വീണ്ടും ഒരു പാര്‍ട്ടി നടന്നു. അന്നും യുവതി മദ്യപിച്ചതിന് ശേഷം ഉറങ്ങാന്‍ പോയി. ഇത്തവണ കാമറയുടെ നൈറ്റ് വിഷനില്‍ ഭൂവുടമയുടെ രൂപം വ്യക്തമായി കാണാന്‍ സാധിച്ചു. പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ദമ്പതികള്‍ ഓഗസ്റ്റ് അവസാനത്തോടെ താമസിക്കാന്‍ വേറെ വീട് തേടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button