KollamLatest NewsKeralaNattuvarthaNews

എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ അറസ്റ്റിൽ

അ​ഞ്ച​ൽ അ​രീ​ക്ക​ൽ അ​രീ​ക്ക​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ഭ​യ് കൃ​ഷ്ണ​ൻ(18), അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് സു​ധീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ(19) എ​ന്നി​വ​രാ​ണ് ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: എം​ഡി​എം​എയു​മാ​യി വീ​ണ്ടും യു​വാ​ക്ക​ൾ പൊലീസ് പി​ടി​യി​ൽ. അ​ഞ്ച​ൽ അ​രീ​ക്ക​ൽ അ​രീ​ക്ക​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ അ​ഭ​യ് കൃ​ഷ്ണ​ൻ(18), അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് സു​ധീ​ർ മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് മു​നീ​ർ(19) എ​ന്നി​വ​രാ​ണ് ഈ​സ്റ്റ് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി യു​വാ​ക്ക​ൾ സി​റ്റി പൊ​ലീ​സി​ന്‍റെ നിരീക്ഷണത്തി​ലാ​യി​രു​ന്നു. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ഡാ​ൻ​സാ​ഫ് ടീ​മും കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പു​തി​യ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

Read Also : ‘അന്നേ കേരളം പറഞ്ഞതാണ് ഒരമ്മയ്ക്കും അതിന് കഴിയില്ലെന്ന്’: ഒടുവിൽ കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയ്ക്ക് നീതി കിട്ടുമ്പോൾ

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കൊ​ല്ലം ന​ഗ​ര​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ല​ഹ​രി മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ദ്ധി​ച്ചു വ​രു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഡി​സ്ട്രി​ക്ട് ക്രൈം ​ബ്രാ​ഞ്ച് എ​സി​പി സ​ക്ക​റി​യ മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​റ്റി ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് വി​ഭാ​ഗം. പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും ബാ​ഗി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 2.770 ഗ്രാം ​എം​ഡി​എം​എ പിടിച്ചെടുത്തു.

ഈ​സ്റ്റ് പൊലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍ ജി ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐമാ​രാ​യ ശി​വ​ദാ​സ​ൻ​പി​ള്ള, ജ​യ​കു​മാ​ർ ആ​ർ, രാ​ജേ​ഷ്, സി​പി​ഓമാ​രാ​യ ര​ഞ്ജി​ത്ത്, രാ​ജ​ഗോ​പാ​ൽ, പ്രേം​കു​മാ​ർ, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ ബൈ​ജു പി ​ജെ​റോം, സി​പി​ഓ​മാ​രാ​യ സ​ജു, സീ​നു, മ​നു, രി​പു, ര​തീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button