
പെരുവ: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒൻപതിനും അഞ്ചിനും കിഴൂർ ദേവസ്വം ബോർഡ് കോളജിന് സമീപമാണ് അപകടം നടന്നത്. രാവിലെ ഒമ്പതിന് കടുത്തുരുത്തി ഗവൺമെന്റ് ഹൈസ്കൂളിലെ ജീവനക്കാരി കരിക്കോട് പുത്തൻപുരയിൽ സുഷമ ജയകുമാർ (48), തലയോലപ്പറമ്പ് സ്വദേശി ഡിബി കോളജ് വിദ്യാർത്ഥി, വൈകുന്നേരം അഞ്ചിന് നടന്ന അപകടത്തിൽ മുളക്കുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് കാരിക്കോട് ബ്രാഞ്ച് മാനേജർ കാഞ്ഞിരംപാറയിൽ സാബു(48) എന്നിവർക്കാണ് പരിക്കേറ്റത്.
കീഴൂർ കാരിക്കോട് കവലയിൽ സുഷമ സ്കൂളിലേക്കു പോകുംവഴി ഡിബി കോളജിലെ ഓണാലോഷത്തിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥി സഞ്ചരിച്ച ബൈക്ക് അമിതവേഗത്തിലെത്തി സുഷമയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നട്ടെല്ലിനു ഗുരുതര പരിക്കേറ്റ സുഷമയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥി പൊതിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.
Read Also : എംഡിഎംഎയും കഞ്ചാവുമായി വിദ്യാർത്ഥികളടക്കം രണ്ടുപേർ പൊലീസ് പിടിയിൽ
വൈകുന്നേരം അഞ്ചിന് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പോയ സാബുവിന്റെ ബൈക്ക് ഡിബി കോളജിലെ ഓണാഘോഷത്തിൽ പങ്കെടുത്ത വിദ്യാർത്ഥി അമിതവേഗത്തിൽ സഞ്ചരിച്ച ബൈക്ക് പെട്ടെന്ന് നിർത്തിയപ്പോൾ പുറകിൽ ഇടിക്കുകയായിരുന്നു. സാബുവിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാബുവിന്റെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ, വെള്ളൂർ പൊലീസ് കേസെടുത്തു.
Post Your Comments