CinemaLatest NewsNewsIndiaBollywoodMovie Gossips

ശരീരം ഒരുപകരണമാണ്: ‘സവര്‍ക്കര്‍’ ആകാൻ 18 കിലോ കുറച്ച് രൺദീപ് ഹൂഡ

മുംബൈ: വി.ഡി. സവര്‍ക്കറിന്റെ ജീവിത കഥ ബോളിവുഡിൽ സിനിമായാകുന്നുവെന്ന വാർത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പ്രശസ്ത നടൻ രണ്‍ദീപ് ഹൂഡയാണ് നായകനാകുന്നത്. ചിത്രത്തെക്കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ എല്ലാം തന്നെ വളരെ വേഗത്തിലാണ് ചർച്ചയാകുന്നത്. ഇപ്പോഴിതാ ചിത്രത്തിനായി രണ്‍ദീപ് ഹൂഡ 18 കിലോ ഭാരം കുറച്ചുവെന്ന വാർത്തകളാണ് ശ്രദ്ധ നേടുന്നത്.

ഒരു അഭിമുഖത്തിൽ രണ്‍ദീപ് ഹൂഡ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിനായി താൻ 18 കിലോയോളം ഭാരം കുറച്ചുവെന്നും കഥാപാത്രത്തിനായി ഇനിയും ഭാരം കുറയ്ക്കാൻ തയ്യാറാണെന്നും നടൻ പറഞ്ഞു. ശരീരം ഒരുപകരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരികണം നടക്കുന്നത്. ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിങ്, സാം ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button