Latest NewsNewsInternational

വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ ചൈന വിട്ട് കൂട്ടത്തോടെ ഇന്ത്യന്‍ മണ്ണിലേയ്ക്ക്

അന്താരാഷ്ട്ര കമ്പനികളുടെ തീരുമാനം ഇന്ത്യയ്ക്ക് ഗുണകരവും ചൈനയ്ക്ക് തിരിച്ചടിയും

വാഷിംഗ്ടണ്‍: വന്‍കിട അന്താരാഷ്ട്ര കമ്പനികള്‍ തങ്ങളുടെ ഉത്പാദന കേന്ദ്രങ്ങള്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. ഐഫോണുകളുടെ ഏറ്റവും പുതിയ മോഡലുകള്‍ ചൈനയില്‍ നിന്നും മാറ്റി ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഗൂഗിളിന്റെ ഏറ്റവും പുതിയ പിക്‌സല്‍ ഫോണുകളുടെ ഘടകങ്ങള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിച്ച് വിയറ്റ്‌നാമില്‍ നിര്‍മ്മിക്കാനുള്ള നടപടികളും കമ്പനി ആരംഭിച്ചു കഴിഞ്ഞു.

Read Also: ആടിനെ വില്‍പ്പന നടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം: പ്രായപൂര്‍ത്തിയാകാത്ത മകന്‍ അമ്മയെ കുത്തിക്കൊലപ്പെടുത്തി

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ- പ്രതിരോധ രംഗങ്ങളിലെ തര്‍ക്കങ്ങളും കൊറോണ വ്യാപനവുമാണ് ചൈനയെ കൈവിടാന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് നടപ്പിലാക്കിയ നയങ്ങളും ചൈനക്ക് തിരിച്ചടിയാണ്. തായ്‌വാന്‍ വിഷയത്തില്‍ അമേരിക്കയും ചൈനയും തമ്മില്‍ ഇടഞ്ഞ് നില്‍ക്കുന്നതും അന്താരാഷ്ട്ര കമ്പനികള്‍ക്ക് ചൈനയില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഐപാഡുകളുടെ നിര്‍മ്മാണം ആപ്പിള്‍ ചൈനയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് മാറ്റിക്കഴിഞ്ഞു. ഫയര്‍ ടിവി ഡിവൈസുകളുടെ ഉത്പാദനം ആമസോണ്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കാണ് മാറ്റിയിരിക്കുന്നത്. ചൈനയിലെ വാണിജ്യ- വ്യാവസായിക ഉത്പാദന മേഖലകളും ക്രമാനുഗതമായി തകരുകയാണെന്ന് ചൈനീസ് ഏജന്‍സികള്‍ തന്നെ നടത്തിയ രഹസ്യ സര്‍വേകളില്‍ വ്യക്തമാകുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button