കശ്മീര്‍: മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ പിന്തുണച്ചിരുന്നതായി ആരോപണം. ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരിയാണ് ഗുലാം നബിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീരില്‍ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. പാര്‍ലമെന്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ വാദിച്ചെങ്കിലും, യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ അനുകൂലിച്ച് ആസാദ് വോട്ട് ചെയ്തിരുന്നുവെന്നാണ് അല്‍ത്താഫ് ബുഖാരി ഇപ്പോള്‍ പ്രധാനമായും ആരോപിക്കുന്നത്.
Read Also: ഗ്രീസിലും ആൻഡമാൻ നിക്കോബാറിലും ഭൂചലനം
കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു കൊണ്ടാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം രാജി വച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ച് പേജുള്ള രാജിക്കത്ത് നല്‍കിയാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിടുന്നത്. രാഹുല്‍ ഗാന്ധിക്കെതിരെയും നിലവിലെ പാര്‍ട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണ് ഗുലാം നബി ഉന്നയിച്ചത്.
Post Your Comments