Latest NewsKeralaNews

‘സഖാവിന്റെ സഖി’: മുതിർന്ന ആളെ പോലെ സച്ചിനേട്ടൻ വീട്ടിൽ പറഞ്ഞു, പ്രണയിച്ചത് വീട്ടുകാർ സമ്മതിച്ചത് ശേഷം ! – ആര്യ പറയുന്നു

ആരാണ് ആദ്യം പ്രണയം പറഞ്ഞത്? പ്രത്യേക സാഹചര്യത്തിൽ രണ്ട് പേരും കൂടിയിരുന്ന് ആലോചിച്ചതാണെന്ന് ഉത്തരം

തിരുവനന്തപുരം: ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തമ്മിലുള്ള വിവാഹം സെപ്റ്റംബർ 4ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം എ.കെ.ജി ഹാളിൽ വെച്ച് നടക്കും. വിവാഹത്തിന് മുന്നോടിയായി വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ആര്യയും സച്ചിനും. സംഘടനാപരമായ പരിചയം ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സൗഹൃദത്തിലേക്കും ആ സൗഹൃദം ഒന്നിച്ച് ജീവിക്കാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നുവെന്ന് സച്ചിൻ പറയുന്നു. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

സംഘടനാപരമായ അടുപ്പമാണ് പതുക്കെ സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറിയതെന്ന് ആര്യ പറയുന്നു. ഇഷ്ടമാണെന്ന് പറയേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും, പരസ്പരം കൂടിയാലോചിച്ച് വിഷയം ആദ്യം തന്നെ വീട്ടിൽ പറയുകയായിരുന്നുവെന്നും ആര്യ പറയുന്നു. മുതിർന്ന ആൾ ചിന്തിക്കുന്ന പോലെ ആയിരുന്നു സച്ചിൻ ചിന്തിച്ചതെന്നാണ് ആര്യ ഓർത്തെടുക്കുന്നത്. രണ്ട് വീട്ടിലും സച്ചിൻ തന്നെയാണ് കാര്യങ്ങൾ സംസാരിച്ചത്.

‘രണ്ട് പേരുടെയും വീട്ടിൽ കാര്യം പറഞ്ഞു. ഞങ്ങളുടെ പ്രണയം എന്ന് പറയുന്നത് ശരിക്കും, വീട്ടുകാർ സമ്മതിച്ചതിന് ശേഷമാണ്. പ്രണയത്തിന്റേതായ ചില പ്രത്യേകതകളിലേക്കൊക്കെ ഞങ്ങൾ മാറിയത് അതിന് ശേഷമാണ്. അതുവരെ ഞങ്ങൾ തമ്മിൽ ആഴത്തിൽ ഉള്ള സൗഹൃദം ആയിരുന്നു. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാൻ കഴിയുന്ന ആൾ. പിന്നീട് പ്രണയത്തിലേക്ക് മാറി. ശേഷം ഇപ്പോൾ വിവാഹത്തിലേക്ക്. ഞങ്ങൾ പ്രണയത്തിലേക്ക് മാറുന്ന സമയത്ത് ആര്യ മേയറും, ഞാൻ എം.എൽ.എയും ആയിരുന്നില്ല’, സച്ചിൻ പറയുന്നു.

വിവാഹത്തിന് യാതൊരു വിധത്തിലുള്ള ഉപഹാരങ്ങളും സ്വീകരിക്കുന്നില്ലെന്നും അത്തരത്തിൽ സ്നേഹോപഹാരങ്ങൾ നൽകണമെന്ന് ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ, നഗരസഭയുടെ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നൽകണമെന്നാണ് ആഗ്രഹമെന്നും മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button