ദുബായ്: യുഎഇയിൽ 2022 സെപ്തംബർ മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. ഇന്ധന വില കമ്മിറ്റിയാണ് വില പ്രഖ്യാപിച്ചത്. സെപ്തംബർ ഒന്നു മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 3.41 ദിർഹമായിരിക്കും നിരക്ക്. ഓഗസ്റ്റ് മാസം സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 4.03 ദിർഹമായിരുന്നു നിരക്ക്.
സ്പെഷ്യൽ 95 പെട്രോളിന് സെപ്തംബർ 1 മുതൽ 3.30 ദിർഹമാണ് വില. ഓഗസ്റ്റ് മാസം സ്പെഷ്യൽ 95 പെട്രോളിന്റെ വില 3.92 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 3.22 ദിർഹമാണ് സെപ്തംബർ മാസത്തെ നിരക്ക്. ഓഗസ്റ്റ് മാസത്തിൽ ഇ പ്ലസ് ലിറ്ററിന് 3.84 ദിർഹമായിരുന്നു വില.
ഓഗസ്റ്റ് മാസം ലിറ്ററിന് 4.14 ദിർഹമായിരുന്ന ഡീസലിന് 2022 സെപ്തംബർ മാസം ലിറ്ററിന് 3.87 ദിർഹമായിരിക്കും ഈടാക്കുക.
അതേസമയം, ഖത്തറിലും സെപ്തംബർ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. ഖത്തർ എനർജിയാണ് ഇന്ധന നിരക്ക് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഖത്തറിൽ പ്രീമിയം പെട്രോൾ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ പ്രീമിയം ലിറ്ററിന് 1.95 റിയാൽ, സൂപ്പർ ലിറ്ററിന് 2.10 റിയാൽ, ഡീസൽ ലിറ്ററിന് വില 2.05 റിയാൽ എന്നിങ്ങനെയാണ് സെപ്തംബർ മാസത്തെ നിരക്കെന്ന് ഖത്തർ എനർജി അറിയിച്ചു.
Read Also: കുടിയേറ്റ നിയമങ്ങളുടെ ലംഘനം: കുവൈത്തിൽ ഈ വർഷം നാടുകടത്തിയത് പതിനയ്യായിരത്തോളം പ്രവാസികളെ
Post Your Comments