CinemaMollywoodLatest NewsKeralaNewsEntertainment

റോബിൻ ജനുവിനാണെന്ന് തോന്നിയിട്ടില്ല, ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്: സന്തോഷ് വർക്കി

തന്നെ വെച്ച് ചില യൂട്യൂബ് ചാനലുകാർ കാശുണ്ടാക്കുകയാണെന്ന് ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറല്‍ ആയ സന്തോഷ് വർക്കി പറയുന്നു. ഏറ്റവും കൂടുതല്‍ അസൂയ ഉള്ളത് ആണുങ്ങള്‍ക്കാണെന്ന് സന്തോഷ് പറയുന്നു. മെമ്പർ രമേശ് എന്ന ചിത്രം പുറത്തിറങ്ങിയപ്പോള്‍ നല്ല പിന്തുണ കൊടുത്തയാളാണ് താനെന്നും, എന്നാല്‍ തന്റെ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ചോദിച്ചപ്പോള്‍ അർജുന്‍ അശോക് കാശ് ചോദിച്ചുവെന്നും സന്തോഷ് പറയുന്നു.

‘നടന്‍മാരില്‍ ആകെ സഹായിച്ചത് രമേശ് പിഷാരടിയാണ്. പുള്ളി നല്ല മനുഷ്യനാണ്. പേളി മാണി നല്ല രീതിയിലാണ് എന്നോട് സംസാരിച്ചത്. ദിവ്യ പിള്ള, സംയുക്ത മേനോന്‍, ജുവല്‍ മേരി തുടങ്ങിയവരെല്ലാം ഒരു രൂപ പോലും വാങ്ങിക്കാതെയാണ് സബ്സ്ക്രൈബ് ചെയ്തത്’, സന്തോഷ് പറയുന്നു.

ബിഗ് ബോസ് സീസൺ 4 ലൂടെ പ്രശസ്തനായ ഡോ. റോബിനെ കാണുമ്പോള്‍ തനിക്ക് രണ്‍ബീർ കപൂറിനെയാണ് ഓർമ്മ വരുന്നതെന്ന് പറഞ്ഞ സന്തോഷ് ഇതെന്ത് കൊണ്ടാണെന്നും വ്യക്തമാക്കി. ‘കട്ട് വെച്ചല്ല, രണ്‍ബീർ കപൂറിന് ദീപിക പദുക്കോണുമായി ഒരു ബന്ധം ഉണ്ടായിരുന്നു. അത് ഒഴിവാക്കിയിട്ടാണ് ഇപ്പോള്‍ ആലിയ ഭട്ടിന്റെ പുറകെ പോയത്. അതേ കാര്യമാണ് റോബിന്റെ കാര്യത്തിലും തോന്നിയത്. പുള്ളി വളരെ അഗ്രസീവാണ്. ഇനി വന്ന് തല്ലുമോ എന്നൊന്നും അറിയില്ല. ഉള്ള കാര്യം പറയുകയാണെങ്കില്‍ അദ്ദേഹം അത്ര സ്ട്രെയിറ്റ് ഫോർവേഡ് ഒന്നുമല്ല, ഒരുപാട് കളികള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. അദ്ദേഹം അതിലൂടെ പണം ഉണ്ടാക്കുകയാണ്. അദ്ദേഹം അത്ര ജനുവിനായിട്ട് എനിക്ക് തോന്നിയിട്ടില്ല. ഈ ഫെയിം ഉപയോഗിച്ച് പുള്ളി മാക്സിമം കാശ് ഉണ്ടാക്കുന്നുണ്ട്. റോബിന്‍ അത്ര സ്ട്രെയിറ്റ് ഫോർവേർഡ് ഒന്നുമല്ല’, സന്തോഷ് പറയുന്നു.

Also Read:‘മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരും ഒന്ന് പോലെ’-മലയാളിയുടെ നാവിൽ തുമ്പിൽ അലയടിക്കുന്ന ഓണപ്പാട്ടിന്റെ പൂര്‍ണരൂപം

ട്രോള്‍ ഉണ്ടാക്കുന്നവരോട് വ്യക്തിപരമായി വിരോധം ഒന്നുമില്ലെന്നും പക്ഷെ, അതിനടിയിൽ മോശം കമന്റുകൾ കാണുമ്പോൾ ദേഷ്യം തോന്നാറുണ്ടെന്നും സന്തോഷ് പറയുന്നു. ‘തീരെ മോശമായ ഭാഷകളും പ്രയോഗങ്ങളുമൊക്കെയാണ് ചിലർ ഉപയോഗിക്കുന്നത്. ഞാന്‍ പറയുന്നത് എന്താണെന്ന് പോലും അവർ മനസ്സിലാക്കാതെയാണ് തെറി വിളി. ആള്‍ക്കാർ ചോദിക്കുന്നത് എനിക്ക് വേറെ പണിയില്ലേ എന്നാണ്. വളരെ ബിസിയായിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍. പിഎച്ച്ഡി ചെയ്യാനുണ്ട്. വീട്ടിലെ കാര്യങ്ങള്‍ നോക്കണം. അച്ഛന്‍ മരിച്ച് പോയതാണ്. അതോടൊപ്പം തന്നെ ഒരു യൂട്യൂബ് ചാനലുമുണ്ട്. എന്നിട്ട് ചോദിക്കുന്നത് എനിക്ക് വേറെ പണിയില്ലേ എന്നാണ്. ഏറ്റവും കൂടുതല്‍ കേള്‍ക്കുന്നത് സൈക്കോ എന്ന വിളിയാണ്. ഞാന്‍ ഇന്നുവരെ ഒരാളേയും ഉപദ്രവിച്ചിട്ടില്ല. പിന്നെ എന്ത് രീതിയിലാണ് എന്നെ സൈക്കോ എന്ന് വിളിക്കുന്നത്. എനിക്ക് വേണമെങ്കില്‍ ഇവർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാം. അങ്ങനെ കൊടുക്കാന്‍ പോയാല്‍ നിരവധിയെണ്ണം കൊടുക്കേണ്ടി വരും’, സന്തോഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button