പ്രാരംഭ ഓഹരി വിൽപ്പനയുടെ അന്തിമ ഘട്ട തയ്യാറെടുപ്പുകൾ നടത്താൻ ഒരുങ്ങുകയാണ് തമിഴ്നാട് മർക്കന്റൈൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ബാങ്കിന്റെ പ്രാരംഭ ഓഹരി വിൽപ്പന സെപ്തംബർ 5 മുതലാണ് ആരംഭിക്കുന്നത്. മൂന്ന് ദിവസം വരെ നീണ്ടുനിൽക്കുന്ന ഐപിഒ സെപ്തംബർ 7 ന് അവസാനിക്കും.
1,58,40,000 ഇക്വിറ്റി ഓഹരികളുടെ ഫ്രഷ് ഇഷ്യൂ ഉൾപ്പെടുന്നതാണ് ഐപിഒ. ഓരോ ഓഹരികൾക്കും 10 രൂപയാണ് മുഖവിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഇക്വിറ്റി ഓഹരി ഒന്നിന് 500 രൂപ മുതൽ 525 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഏറ്റവും ചുരുങ്ങിയത് 28 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് അവയുടെ ഗുണിതങ്ങൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഐപിഒയുടെ റണ്ണിംഗ് ലീഡ് മാനേജർമാരായി ആക്സിസ് കാപ്പിറ്റൽ, എസ്ബിഐ ക്യാപ്പിറ്റൽ മാർക്കറ്റ്സ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് എന്നിവരെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
യോഗ്യരായ സ്ഥാപന നിക്ഷേപകർക്കായി 75 ശതമാനം ഓഹരികളാണ് നീക്കിവെച്ചിരിക്കുന്നത്. സ്ഥാപനേതര നിക്ഷേപകർക്ക് 15 ശതമാനം ഓഹരികളും വ്യക്തിഗത റീട്ടെയിൽ നിക്ഷേപകർക്ക് 10 ശതമാനം ഓഹരികളുമാണ് നീക്കിവെച്ചിരിക്കുന്നത്.
Post Your Comments