സ്റ്റാർബക്സിന്റെ തലപ്പത്ത് ഇനി ഇന്ത്യൻ സാന്നിധ്യം. ഇന്ത്യൻ വംശജനായ ലക്ഷ്മൺ നരസിംഹനെയാണ് പുതിയ സിഇഒ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബർ മാസത്തിലായിരിക്കും ലക്ഷമൺ നരസിംഹൻ സ്റ്റാർബക്സിലേക്ക് എത്തുക. നിലവിൽ, അദ്ദേഹം ഹെൽത്ത് ആന്റ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ തലവനാണ്.
റിപ്പോർട്ടുകൾ പ്രകാരം, ആഗോള കോഫി ശൃംഖലയായ സ്റ്റാർബക്സിന്റെ തലവനായി ഏപ്രിലിൽ ആയിരിക്കും ലക്ഷ്മൺ നരസിംഹൻ ചുമതലയേൽക്കുക. അതുവരെ, ഇടക്കാല സിഇഒ ആയ ഹോവാർഡ് ഷുൾട്സ് കമ്പനിയെ നയിക്കും. ലക്ഷ്മൺ നരസിംഹൻ ചുമതലയേറ്റാൽ അദ്ദേഹത്തിന്റെ ഉപദേശകനായും സ്റ്റാർബക്സ് ബോർഡ് അംഗമായും ഹോവാർഡ് ഷുൾട്സ് തുടരും.
Also Read: അലിഫ്, ടെറ പവലിയനുകളിലേക്ക് സന്ദർശകർക്ക് പ്രവേശിക്കാം: ടിക്കറ്റ് നിരക്കുകളെ കുറിച്ച് അറിയാം
ലക്ഷ്മൺ നരസിംഹൻ, പൂണെ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദവും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൻ സ്കൂളിൽ നിന്ന് എംബിഎയും നേടിയിട്ടുണ്ട്.
Post Your Comments