Latest NewsNewsIndia

രാജ്യവിരുദ്ധ പ്രവര്‍ത്തനവും ബലാത്സംഗവും ചെയ്താല്‍ മരണം വരെ ജയിലില്‍ കഴിയേണ്ടി വരും

കൂട്ടബലാത്സംഗം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം

ഭോപ്പാല്‍ : രാജ്യവിരുദ്ധ പ്രവര്‍ത്തനവും ബലാത്സംഗവും ചെയ്താല്‍ മരണം വരെ ജയിലില്‍ കഴിയേണ്ടി വരും. കര്‍ശന നിയമനടപടി സ്വീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കൂട്ടബലാത്സംഗം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രതികള്‍ക്ക് മരണം വരെ ജീവപര്യന്തം തടവുശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം. പുതിയ നിയമപ്രകാരം ഇത്തരം കേസുകളില്‍ പ്രതികളാകുന്നവര്‍ക്ക് 14 വര്‍ഷത്തിന് ശേഷം പുറത്തിറങ്ങാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര, ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയിന്‍സ്, അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ രാജേഷ് രജോറ എന്നിവരുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയ യോഗത്തിലാണ് പുതിയ നിയമം സംബന്ധിച്ച അവലോകനം നടത്തിയത്.

Read Also: പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിന് നൽകിയത് വലിയ ആത്മവിശ്വാസം: കെ സുരേന്ദ്രൻ

ഡ്യൂട്ടി നിര്‍വഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തല്‍, സംസ്ഥാന സര്‍ക്കാരിനോ പ്രതിരോധ സേനയുടെ ഏതെങ്കിലും വിഭാഗത്തിനോ എതിരായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്നിവര്‍ക്ക് പുതിയ നിയമത്തിനെ അടിസ്ഥാനമാക്കിയാകും ശിക്ഷ ലഭിക്കുക. മറ്റു കേസുകളില്‍ ജീവപര്യന്തം കഴിയുന്നവരെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശുപാര്‍ശ പ്രകാരം മാത്രമെ പുറത്ത് വിടാന്‍ പാടുള്ളൂ.

മധ്യപ്രദേശിലെ ജയിലുകളിലെ ജീവപര്യന്തം അനുഭവിക്കുന്ന തടവുകാര്‍ക്ക് 2012 ലെ നിയമ പ്രകാരകം ഇളവുകള്‍ ലഭിച്ചിരുന്നു. ഈ ഇളവുകള്‍ക്കാണ് പുതിയ നയ പ്രകാരം മാറ്റം വരുന്നത്. നിലവില്‍ സംസ്ഥാനത്തെ 131 ജയിലുകളിലായി 12,000-ലധികം തടവുകാരാണ് ജീവപര്യന്തം ശിക്ഷ ലഭിച്ച് കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button