Latest NewsNewsBusiness

ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ താൽപ്പര്യം അറിയിച്ച് ധൻവർഷ ഗ്രൂപ്പ്

ധനലക്ഷ്മി ബാങ്കിന് ആകെ 245 ബ്രാഞ്ചുകളാണ് ഉള്ളത്

ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ധൻവർഷ ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, 300 കോടി രൂപയ്ക്ക് ബാങ്കിനെ ഏറ്റെടുക്കാമെന്നാണ് ധൻവർഷ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കാണ് ധനലക്ഷ്മി ബാങ്ക്.

നിലവിൽ, ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 12.40 രൂപയാണ്. അതേസമയം, ധൻവർഷ ഗ്രൂപ്പ് ഓഹരി ഒന്നിന് 11.85 രൂപയാണ് വിലയിട്ടിരിക്കുന്നത്. ധൻവർഷ ഗ്രൂപ്പ് ഇത് സംബന്ധിച്ച് ഓഫർ ബാങ്കിന് അയച്ചിട്ടുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് ധനലക്ഷ്മി ബാങ്ക് ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 313.73 കോടി രൂപയാണ് ബാങ്കിന്റെ വിപണി മൂല്യം.

Also Read: തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

ധനലക്ഷ്മി ബാങ്കിന് ആകെ 245 ബ്രാഞ്ചുകളാണ് ഉള്ളത്. കൂടാതെ, ബ്രാഞ്ചുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ബാങ്ക് നടത്തുന്നുണ്ട്. നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ 26.4 കോടി രൂപയുടെ അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button