നമ്മൾ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ളതാണ് മീൻ വിഭവങ്ങൾ, ചില മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന മീഥൈൽ മെർക്കുറി എന്ന ന്യൂറോടോക്സിൻ ഞരമ്പുകളെ ബാധിക്കാം. അവ അമിതമായി നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ ശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ചും ഗർഭിണികളെയും, മുലയൂട്ടുന്ന അമ്മമാരെയും, കുട്ടികളെയും ദോഷകരമായി ബാധിക്കും. പക്ഷെ എന്നു കരുതി എല്ലായിനം മീനും ദോഷകരമല്ല.
തിരക്കേറിയ ഈ ലോകത്ത്, മനുഷ്യർ നടത്തുന്ന വർദ്ധിച്ചു വരുന്ന ജലമലിനീകരണം മൂലമാണ് ഇപ്പോൾ ചില മത്സ്യങ്ങളിൽ മേർക്യൂറി(രസം)യുടെ അളവ് കൂടുതലായി കണ്ടുവരുന്നത്. ഇങ്ങനെ കടലിലേക്കും മറ്റും പുറംതള്ളപ്പെടുന്ന മെർക്യൂറി ആൽഗേയും മറ്റു പായലുകളിലെത്തുകയും മത്സ്യങ്ങൾ ഇവ ഭക്ഷിക്കുന്നതിലൂടെ മത്സ്യത്തിന്റെ മാംസത്തിലും അടിഞ്ഞുകൂടുകയും(bio acculumation), തുടർന്ന്, അവയെ നമ്മൾ ഭക്ഷിക്കുമ്പോൾ നമ്മുടെ ശരീരത്തിലും ഇവ ക്രമേണ അടിഞ്ഞു കൂടും.
Read Also : സ്കൂട്ടറിൽ കാറിടിച്ച് അപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
അറിഞ്ഞോ അറിയാതെയോ സ്ഥിരമായി അങ്ങനെ മെർക്യൂറി അടങ്ങിയ മത്സ്യങ്ങൾ നമ്മൾ കഴിക്കുമ്പോൾ ശ്രദ്ധിക്കുക. ലോകാരോഗ്യ സംഘടന പോലും പറയുന്നു, ചില ഇടങ്ങളിൽ 1000-ൽ രണ്ടു കുട്ടികളിലും ചില ഇടങ്ങളിൽ 1000-ൽ 17 കുട്ടികളിലുമൊക്കെ ഇതിന്റെ ദൂഷ്യവശങ്ങൾ കണ്ടുവരുന്നുവെന്ന്.
Post Your Comments