ഏഴിക്കര: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കടക്കര ആട്ടയിൽ എ.ബി. ജിനീഷ് (37) ആണ് മരിച്ചത്.
28-ന് വൈകീട്ട് നാലിന് കുണ്ടന്നൂർ ഐഎൻടിയുസി കവലയിലാണ് അപകടം നടന്നത്. അരൂരിൽ അമ്മയുടെ വീട്ടിൽ പോയി ബൈക്കിൽ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ ജിനീഷിന്റെ രക്തസമ്മർദം കുറയുകയും വണ്ടി നിയന്ത്രണം വിട്ടു മറിയുകയും ചെയ്തു. തുടർന്ന്, എറണാകുളം മെഡിക്കൽ കോളജിലും, മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റി. ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിപിസിഎല്ലിലെ കരാർ ജീവനക്കാരനാണ്.
Read Also : ആൻഡ്രോയിഡ് 13 ബീറ്റ 4 വേർഷൻ ഈ ഫോണുകളിൽ ലഭിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
സിപിഎം കടക്കര സൗത്ത് ബ്രാഞ്ചംഗവും, ഡിവൈഎഫ്ഐ ഏഴിക്കര മേഖലാ കമ്മിറ്റിയംഗവുമാണ്. അച്ഛൻ: ഭാസി. അമ്മ: വിജയമ്മ. സംസ്കാരം തത്തപ്പിള്ളി ശ്മശാനത്തിൽ നടന്നു. ഭാര്യ: അശ്വതി. മകൾ: സാഹിത്യ.
Post Your Comments