KeralaLatest NewsNews

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണത്തിന് വിലക്കുറവ്. ഒരു പവന് 400 രൂപയും, ഒരു ഗ്രാമിന് 40 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 37,200 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 4650 രൂപയുമാണ് വില. കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ട് ദിവസത്തെ കണക്കെടുത്ത് നോക്കിയാൽ ഇന്നത്തേത് വളരെ വലിയ കുറവ് തന്നെയാണ്.

സംസ്ഥാനത്തെ കഴിഞ്ഞ മാസത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ-5 ന് ആയിരുന്നു. അന്ന് ഒരു പവന് 38,480 രൂപയായിരുന്നു. ഒരു ഗ്രാമിന് 4810 രൂപയുമായിരുന്നു. മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ 21 നായിരുന്നു. അന്ന് ഒരു പവന് 36,800 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 4600 രൂപയുമായിരുന്നു. സംസ്ഥാനത്ത് വെള്ളിക്കും വില കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 58 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 464 രൂപയാണ് വില.

ആഗോളതലത്തിലും സ്വർണത്തിന് വിലക്കുറവ് ആണ്. 1703.97 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില സ്ഥിരമായി ഉയർന്ന നിലവാരത്തിൽ നിൽക്കുന്നതും, ഉയരുന്ന ഉപഭോക്തൃവില സൂചികകളും സ്വർണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അമേരിക്കൻ കേന്ദ്രബാങ്ക് സെപ്തംബറിലും പലിശനിരക്കുകൾ വർധിപ്പിക്കുമെന്ന ആശങ്കയും സ്വർണവിലയിലെ ഇടിവിന് കാരണമാണ്. ഡോളറിന്റെ മൂല്യം വർധിക്കുന്നതും സ്വർണവില താഴാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button