KollamKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വ് വി​ല്‍​പ്പ​ന : ആ​സാം സ്വ​ദേ​ശി അറസ്റ്റില്‍

ക​ട​യ്ക്ക​ലി​ലെ ബി​ബി​എ​സ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന അ​നി​ൽ ബോ​റ​യാ​ണ് ക​ട​യ്ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

അ​ഞ്ച​ല്‍: ക​ട​യ്ക്ക​ല്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി​വ​ന്ന ആ​സാം സ്വ​ദേ​ശി അറസ്റ്റില്‍. ക​ട​യ്ക്ക​ലി​ലെ ബി​ബി​എ​സ് ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന അ​നി​ൽ ബോ​റ​യാ​ണ് ക​ട​യ്ക്ക​ല്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര​മാ​സ​മാ​യി ക​ട​യ്ക്ക​ല്‍ എ​ത്തി റൂം ​എ​ടു​ത്ത് താ​മ​സി​ച്ചു​വ​ന്ന അ​നി​ൽ ബോ​റ ജോ​ലി​ക്ക് ഒ​ന്നും പോ​കാ​താ​യ​താ​ണ് സം​ശ​യ​ത്തി​നു ഇ​ട​യാ​ക്കി​യ​ത്. തു​ട​ര്‍​ന്ന്, ക​ട​യ്ക്ക​ല്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ഷി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ അ​ജു, ഷാ​ന​വാ​സ്, ജ​ഹാം​ഗീ​ര്‍, ഷാ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ഉ​ള്‍​പ്പെടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read Also : കൊല്ലത്തെ ലോഡ്ജ് മുറിയിൽ അവശനിലയിൽ യുവതി, ബാഗിൽ ബീഡിയും സിഗരറ്റും: കൂടെ ഉണ്ടായിരുന്ന യുവാവ് മുങ്ങി

ക​സ്റ്റ​ഡി​യിലെടു​ത്ത പ്ര​തി​യെ വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും ഇ​യാ​ളു​ടെ ഇ​ട​പാ​ടു​കാ​രെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യി പൊലീ​സ് പ​റ​ഞ്ഞു. ക​ട​യ്ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button