Latest NewsNewsFootballSports

ബിയറുമായി ബയേണ്‍ താരങ്ങൾ: ഫോട്ടോഷൂട്ടില്‍ വ്യത്യസ്തനായി സാദിയോ മാനെ

മ്യൂണിച്ച്: ബയേണ്‍ മ്യൂണിക്കിന്റെ ഫോട്ടോഷൂട്ടിനിടെയുള്ള സൂപ്പര്‍ താരം സാദിയോ മാനെയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബയേണ്‍ മ്യൂണിക്കില്‍ മികച്ച ഫോമിൽ തുടരുന്ന സാദിയോ മാനെ സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് തകർപ്പൻ ഗോളുകള്‍ നേടി. ബയേണ്‍ മ്യൂണിക്കിന്റെ എല്ലാ താരങ്ങളും പങ്കെടുത്ത ഫോട്ടോഷൂട്ട് ടീമിന്റെ സ്‌പോണ്‍സര്‍മാരായ പോളനെര്‍ ബീയര്‍ പിടിച്ച്‌നില്‍ക്കുന്ന തരത്തിലായിരുന്നു തീരുമാനിച്ചത്.

31 പേരില്‍ സാദിയോ മാനെയും മൊറോക്കന്‍ താരമായ നൗസര്‍ മസ്രൂയിയും മദ്യം കൈയ്യിലെടുത്തില്ല. സഹതാരങ്ങളെ നോക്കി ചിരിച്ചു നിൽക്കുന്ന മാനെയാണ് ഇപ്പോൾ ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷയം. കഴിഞ്ഞ ഫെബ്രുവരിയില്‍ കാരബാവോ കപ്പ് ജയിച്ച് ലിവര്‍പൂളിനൊപ്പം ആഘോഷിക്കുന്നതിനിടെ സഹതാരങ്ങളോട് ഷാംപെയ്ന്‍ ശരീരത്തിലൊഴിക്കരുതെന്നും മാനെ ആവശ്യപ്പെട്ടിരുന്നു.

Read Also:- ഗർഭിണികൾ വെണ്ടയ്ക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!

സെനഗലിലെ ബംബാലി ഗ്രാമത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെ കയ്പുനീര്‍ കുടിച്ച് ഫുട്‌ബോളിലെത്തിയ മാനെ എന്നും വ്യത്യസ്തനാണ്. തന്റെ നാട്ടുകാര്‍ക്ക് ആശുപത്രിയും സ്‌കൂളും കളിക്കളവും ഉണ്ടാക്കുന്നതിലാണ് എന്നും സൂപ്പര്‍താരത്തിന്റെ ശ്രദ്ധ. ഉറച്ച മതവിശ്വാസികൂടിയായ മാനെ എന്നും മദ്യത്തിനെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button