ബിസിനസ് മേഖല വിപുലീകരിക്കാനൊരുങ്ങി ജിയോമാർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം ഷോപ്പിംഗ് ചെയ്യാനുള്ള അവസരമാണ് ജിയോമാർട്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി മെറ്റയും ജിയോ പ്ലാറ്റ്ഫോമും കൈകോർത്തു. ജിയോമാർട്ടിൽ നിന്ന് എളുപ്പത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
സാധനങ്ങൾ തിരഞ്ഞെടുക്കാനും, തിരഞ്ഞെടുത്ത സാധനങ്ങൾ കാർട്ടിൽ ചേർക്കാനും, പണം നൽകി സാധനം വാങ്ങാനും വാട്സ്ആപ്പ് ചാറ്റിലെ ഏതാനും ക്ലിക്കുകൾ കൊണ്ട് സാധ്യമാകും. ജിയോമാർട്ടിലെ പലചരക്ക് സാധനങ്ങളാണ് ഇത്തരത്തിൽ വാങ്ങാൻ സാധിക്കുക.
Also Read: നഷ്ടത്തിൽ തുടങ്ങി നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ജിയോയുമായി പങ്കാളിത്തം ഉറപ്പുവരുത്തിയതോടെ ആദ്യത്തെ എൻഡ്- ടു- എൻഡ് ഷോപ്പിംഗ് സേവനത്തിനാണ് വാട്സ്ആപ്പ് തുടക്കം കുറിച്ചത്. ലോകോത്തര ഡിജിറ്റൽ പ്ലാറ്റ്ഫോമാക്കി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും കൈകോർത്തത്.
Post Your Comments