തിരുവനന്തപുരം: തൊഴില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ പദ്ധതി ഏറെ പ്രയോജനപ്രദമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സര്‍ക്കാരിന്റെ ‘സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ’ പദ്ധതിയെ പരിചയപ്പെടുത്തുകയാണ് കെ.സുരേന്ദ്രൻ. ഈ പദ്ധതിയിലൂടെ പുതുസംരംഭം തുടങ്ങുന്നവര്‍ക്ക് 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വായ്പ ലഭിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും സംരഭക മേഖലയില്‍ പ്രാധാന്യം കൊടുക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. രാജ്യത്ത് പ്രവർത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക് വായ്പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി/പട്ടികവർഗ/വനിതാ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം.
കെ. സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
നിങ്ങൾ തൊഴിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണോ എങ്കിൽ അറിഞ്ഞിരിക്കണം ഈ കേന്ദ്ര പദ്ധതി. പുതുസംരംഭങ്ങൾക്ക് അവസരങ്ങളുമായി സ്റ്റാൻഡ്-അപ്പ് ഇന്ത്യ പദ്ധതി; 10 ലക്ഷം മുതൽ ഒരു കോടി വരെ വായ്പ. രാജ്യത്ത് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും വനിതകളേയും സംരംഭ മേഖലയിലേക്ക് കൈപിടിച്ച് കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. അവരുടെ ബിസിനസുകൾക്ക് പണം കണ്ടെത്തുന്നതിന് വായ്പ ലഭ്യമാക്കുന്നതിൽ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന 1,25,000 ബാങ്ക് ശാഖകൾ വഴി ഈ വിഭാഗങ്ങൾക്ക് വായ്പ ലഭ്യമാക്കും. ഓരോ ശാഖയും പട്ടികജാതി/പട്ടികവർഗ/വനിതാ വിഭാഗത്തിലെ ഒരു സംരംഭകനെങ്കിലും വായ്പ അനുവദിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ചെലവ് വരുന്ന പ്രോജക്ടുകൾക്കാണ് വായ്പ അനുവദിക്കേണ്ടത്. ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് പദ്ധതിയുടെ മറ്റൊരു ശ്രദ്ധേയമായ കാര്യം.
Post Your Comments