ഡീസൽ കയറ്റുമതി വരുമാനത്തിന്റെ ലാഭനികുതി വീണ്ടും ഉയർത്തി. കൂടാതെ, വിമാന ഇന്ധനത്തിന്റെ കയറ്റുമതി വരുമാനത്തിൽ ഏർപ്പെടുത്തിയ ലാഭനികുതിയും ഉയർത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 13.5 രൂപയാണ് ഒരു ലിറ്റർ ഡീസലിന്റെ ലാഭനികുതി വർദ്ധിപ്പിച്ചത്. ഇതോടെ, ഡീസൽ വില ഉയരാൻ സാധ്യതയുണ്ട്. മുൻപ് 7 രൂപ മാത്രമായിരുന്നു ഡീസൽ കയറ്റുമതി വരുമാനത്തിന് ഏർപ്പെടുത്തിയ ലാഭനികുതി.
വിമാന ഇന്ധന കയറ്റുമതിയുടെ ലാഭനികുതിയിൽ ലിറ്ററിന് 9 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മുൻപ് ലിറ്ററിന് രണ്ട് രൂപ ഉണ്ടായിരുന്നത്. അതേസമയം, തദ്ദേശീയമായി ഉൽപ്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണയ്ക്ക് ഏർപ്പെടുത്തിയ തീരുവയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ടൺ അസംസ്കൃത എണ്ണയുടെ തീരുവ 13,000 രൂപയിൽ നിന്ന് 13,300 രൂപയായാണ് വർദ്ധിപ്പിച്ചത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഉയരുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുവ വർദ്ധിപ്പിച്ചത്.
Also Read: ടാറ്റ മോട്ടോഴ്സ്: ടാറ്റ മാർക്കോപോളോ മോട്ടേഴ്സ് ലിമിറ്റഡിന്റെ മുഴുവൻ ഓഹരികളും സ്വന്തമാക്കി
Post Your Comments