KozhikodeNattuvarthaLatest NewsKeralaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മി​നിലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ന് ദാരുണാന്ത്യം

കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പ് നൂ​റോ​ട്ട് പെ​ര​ച്ച​ൻ (70) ആ​ണ് മ​രിച്ചത്

മു​ക്കം: റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മി​നിലോ​റി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​റു​ത്ത​പ​റ​മ്പ് നൂ​റോ​ട്ട് പെ​ര​ച്ച​ൻ (70) ആ​ണ് മ​രിച്ചത്.

Read Also : 500 ‘ലൈഫ്’ വീടുകളിൽ സൗജന്യ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നു: 78 വീടുകളിൽ പാനലുകൾ സ്ഥാപിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഏ​ഴോ​ടെ എ​ട​വ​ണ്ണ- കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന പാ​ത​യി​ൽ ക​റു​ത്ത​പ​റ​മ്പി​ൽ വെ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​ൻ​ ത​ന്നെ മ​ണാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം സംസ്കരിച്ചു. ഭാ​ര്യ: കാ​ഞ്ച​ന. മ​ക്ക​ൾ: സ​ന്തോ​ഷ്, സ​ബി​ത (എ​ൽ​കെ​ജി അ​ധ്യാ​പി​ക, കാ​ര​ശേ​രി എ​ച്ച്എ​ൻ​സി​കെ​എം​എ യു​പി സ്കൂ​ൾ). മ​രു​മ​ക്ക​ൾ: ര​മേ​ശ​ൻ, ര​സ്ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button