മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് സീസൺ 4 ലെ വിജയി ആയിരുന്നു താരം. നടിയും നർത്തകിയുമായ ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. അനീതിക്കെതിരെ പോരാടുന്ന സംഹാരരുദ്രയായ മഹാകാളിയെ ആണ് ദിൽഷ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യകാഴ്ചയിൽ ഇത് ദിൽഷയാണോ എന്ന തോന്നൽ പ്രേക്ഷകരിൽ ചിത്രം ഉളവാക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്.
‘അനീതിക്കെതിരെ പോരാടുന്നത് എല്ലായ്പ്പോഴും എളുപ്പമുള്ള കാര്യമല്ല. എന്നാൽ അവൾ ധീരയും ഭയമില്ലാത്തവളും രാക്ഷസൻമാരെ തകർക്കുന്നവളുമാണ്’, എന്നാണ് ദിൽഷ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മഹാദേവൻ തമ്പിയാണ് ഈ ഫോട്ടോഷൂട്ടിന് പിന്നിൽ പ്രവര്‍ത്തിച്ചിരിക്കുന്നത്.
View this post on Instagram
ബിഗ് ബോസ് സീസൺ നാലിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളായിരുന്നു ദിൽഷയും റോബിനും ബ്ലെസ്ലിയും. മൂവരും തമ്മിലുള്ള സൗഹൃദം ബിഗ് ബോസ് വീടിനകത്തും പുറത്തും ഏറെ ചർച്ചയായിരുന്നു. സഹമത്സരാർത്ഥിയായ റിയാസിനെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് റോബിൻ പുറത്തായിരുന്നു. ദിൽഷയും ബ്ലെസ്ലിയും നൂറ് ദിവസം വരെ നിന്ന്, ഒരാൾ വിന്നറാകുകയും മറ്റൊരാൾ റണ്ണറപ്പാകുകയും ചെയ്തിരുന്നു. എന്നാൽ ഷോ കഴിഞ്ഞ് അധിക നാൾ ആ സൗഹൃദത്തിന് ആയുസ് ഉണ്ടായിരുന്നില്ല. മൂവരും മൂന്ന് വഴിക്ക് പിരിഞ്ഞു.
View this post on Instagram
Post Your Comments