കൊല്ലം: ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയുടെ ജാമ്യം കോടതി റദ്ദാക്കി. തഴവ കടത്തൂർ വലിയത്ത് പടീറ്റതിൽ നൗഫലിന്റെ ജാമ്യം ആണ് കൊല്ലം ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.
ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാലാണ് ജാമ്യം റദ്ദ് ചെയ്തത്. തുടർന്ന്, ഇയാളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Also : ‘ഹണി റോസിന് മാത്രമല്ല എന്റെ പേരിലും അമ്പലമുണ്ട്’: ജന്മദിനത്തിന് പ്രേത്യേക പൂജകൾ ഉണ്ടെന്ന് നടി സൗപർണിക
2021-ൽ നരഹത്യാശ്രമ കേസിൽ ഉൾപ്പെട്ട് കോടതിയിൽ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിയെ കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അലോഷ്യസ്, ശ്രീകുമാർ എന്നിവർ നിരന്തരം നിരീക്ഷിക്കുകയും ഇയാൾ വീണ്ടും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വിവരം കോടതിയെ അറിയിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇയാളുടെ ജാമ്യം റദ്ദ് ചെയ്യാനായത്. കൊല്ലം സെഷൻസ് കോടതി ജഡ്ജ് എം.ബി സ്നേഹലതയാണ് ഇയാളുടെ ജാമ്യം റദ്ദ് ചെയ്ത് ഉത്തരവായത്.
Post Your Comments