ചർമ്മ സംരക്ഷണത്തിന് വളരെ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് കറ്റാർവാഴ. ചർമ്മ സംരക്ഷണത്തിന് പുറമേ, മുടികൊഴിച്ചിൽ തടഞ്ഞ് മുടിയുടെ ആരോഗ്യവും ദൃഢതയും ഉറപ്പുവരുത്താൻ കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. ബാഹ്യമായ ഗുണങ്ങൾ നൽകുന്നതിനോടൊപ്പം ആന്തരികമായ പ്രശ്നങ്ങൾക്കും കറ്റാർവാഴ ഫലപ്രദമാണ്. കറ്റാർവാഴയുടെ ഗുണങ്ങളെക്കുറിച്ച് പരിചയപ്പെടാം.
ശരീരത്തിലെ ജലാംശം നിലനിർത്താൻ ഏറ്റവും മികച്ച മാർഗ്ഗമാണ് കറ്റാർവാഴ ജ്യൂസ്. കറ്റാർവാഴയിൽ 96 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് അനിവാര്യമായ ഘടകങ്ങളാണ്. ദഹന പ്രശ്നങ്ങൾക്ക് പരിഹാരമായും ശരീരം വണ്ണം കുറയ്ക്കാനും കറ്റാർവാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
Also Read: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോളിന്‍ ഗ്രാന്‍ഡ്‌ഹോം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
വശങ്ങളിലെ തൊലി കളഞ്ഞ് കറ്റാർവാഴ എടുത്തതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് കറ്റാർവാഴ ജെൽ മാത്രം വേർതിരിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക. ഈ ജ്യൂസ് അരിച്ചെടുത്ത് അൽപം നാരങ്ങാനീരും ഉപ്പും ചേർത്ത് ഇളക്കുക. ആരോഗ്യത്തിന് വളരെ നല്ല പാനീയമാണ് കറ്റാർവാഴ ജ്യൂസ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ കറ്റാർവാഴ ജ്യൂസ് സഹായിക്കും.
Post Your Comments