മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സിംഗപ്പൂർ സൂപ്പർ താരം ടിം ഡേവിഡ് ഓസ്ട്രേലിയന്‍ ടീമിൽ ഇടംനേടി. 14 ടി20 മത്സരങ്ങള്‍ സിംഗപ്പൂരിന് വേണ്ടി കളിച്ച ശേഷമാണ് ഡേവിഡ് ഓസീസ് ടീമില്‍ അരങ്ങേറാനൊരുങ്ങുന്നത്. അടുത്തിടെ മറ്റൊരു രാജ്യത്തേക്ക് മാറുമ്പോഴുള്ള എല്ലാ നടപടികളും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിലും ഡേവിഡുണ്ട്.
2021 ടി20 ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. മിച്ചല്‍ സ്വെപ്സണ് പകരമാണ് ഡേവിഡ് ടീമിലെത്തുന്നത്. ആരോണ്‍ ഫിഞ്ചാണ് ടീമിനെ നയിക്കുന്നത്. പാറ്റ് കമ്മിന്‍സാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബര്‍ 22ന് ന്യൂസിലന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. അവസാന ടി20 ലോകകപ്പില്‍ ഇരുവരുമാണ് ഫൈനലില്‍ വന്നിരുന്നത്. അന്ന് ഓസീസ് എട്ട് വിക്കറ്റിന് ജയിക്കുകയും ചെയ്തു.
അതേസമയം, ലോകകപ്പ് ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഓസീസ് ഇന്ത്യന്‍ പര്യടനത്തിനെത്തുന്നത്. ഡേവിഡ് വാര്‍ണര്‍ ഇന്ത്യയിലെത്തില്ല. കാമറൂണ്‍ ഗ്രീന്‍ ഇന്ത്യയില്‍ ഓപ്പണറാവും. ലോകകപ്പിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് വാര്‍ണറെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.
Read Also:- ടി20 ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ
ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റൻ), പാറ്റ് കമ്മിന്‍സ്(വൈസ് ക്യാപ്റ്റൻ), ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ അഗര്‍, ടിം ഡേവിഡ്, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, കെയ്ന്‍ റിച്ചാര്ഡ്സണ്, സ്റ്റീവന്‍ സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ആദം സാംപ.
Post Your Comments