KeralaLatest NewsNews

‘ആറാം നൂറ്റാണ്ട്, പ്രവാചകന്റെ കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാലഘട്ടം’: ഡി.വൈ.എഫ്.ഐക്ക് മറുപടി

മലപ്പുറം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് നടത്തിയ ‘ആറാം നൂറ്റാണ്ട്’ പരാമർശത്തിൽ മറുപടിയുമായി വളാഞ്ചേരി കെ.കെ.എച്ച്.എം വാഫി കോളേജ്. കോളേജിന്റെ ആർട്സ് ഫെസ്റ്റിന് ‘ആറാം നൂറ്റാണ്ട്’ തിരിച്ചറിവിന്റെ തിരിഞ്ഞുനടപ്പുകൾ എന്ന വിഷയം നൽകിയാണ് കോളേജ് ഡി.വൈ.എഫ്.ഐക്ക് മറുപടി നൽകിയിരിക്കുന്നത്.

പ്രവാചകൻ മുഹമ്മദ് നബിയുടെ പ്രബോധന കാലഘട്ടമെന്ന നിലയിൽ ഇസ്ലാമിന്റെ ധാർമിക ബോധങ്ങളെ വിമർശിക്കാനും പരിഹസിക്കാനും പലപ്പോഴും ‘ആറാം നൂറ്റാണ്ട്’ എന്ന പ്രയോ​ഗം പലരും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ, പ്രവാചകന്റെ പ്രബോധന കാലഘട്ടം ഏഴാം നൂറ്റാണ്ട് ആണെന്നും അതുകൊണ്ട് തന്നെ ആറാം നൂറ്റാണ്ട് എന്ന പ്രയോ​ഗം തെറ്റും വിഡ്ഢിത്തവുമാണെന്ന് വാഫി സ്റ്റുഡന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ആത്മീയ സാമൂഹ്യ സാംസ്കാരിക അപചയങ്ങൾക്ക് ധാർമിക മൂല്യങ്ങളിലൂടെ പരിഹാരം സാധ്യമാക്കിയ വിപ്ലവമാണ് ആറാം നൂറ്റാണ്ടെന്ന് പറയുന്ന ഏഴാം നൂറ്റാണ്ടിന്റെ യാഥാർഥ്യമെന്നും ആ മൂല്യങ്ങളിലേക്കുളള തിരിഞ്ഞുനടപ്പാണ് കാലം ആവശ്യപ്പെടുന്നതെന്നും അസോസിയേഷൻ വ്യക്തമാക്കി.

‘ആറാം നൂറ്റാണ്ട് എന്നത് ഇസ്ലാമിക ധാർമ്മികതയെ അവഹേളിക്കാൻ നവ ലിബറൽ ചിന്താ​ഗതിക്കാർ നിരന്തരം ഉപയോഗിക്കുന്ന പദമാണ്. പ്രവാചകന്റെ കാലഘട്ടം മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാലഘട്ടമാണ്’,’പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സെപ്തംബർ 13, 41, 15 ദിവസങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ ആണ് ആർട്സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തത്. ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ആറാം നൂറ്റാണ്ട് എന്ന പരാമർശം കൂടുതലായി ഉയർന്നുവന്നതോടെയാണ് ആർട്സ് ഫെസ്റ്റിന് ഈ വിഷയം തന്നെ നൽകാൻ വാഫി വിദ്യാർത്ഥികളെ പ്രേരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button