ചേര്‍ത്തല: ദീര്‍ഘദൂര ബസില്‍ മയക്കുമരുന്ന് കടത്തിയ രണ്ടു യുവാക്കള്‍ അറസ്റ്റിൽ. തിരുവല്ല തുകലശേരി അഞ്ജലി റോഡ് ചുങ്കത്തിലായ ചിറപ്പാത്ത് റോഷന് (24), ചങ്ങനാശേരി പ്ലായിക്കാട് മരങ്ങാട് ഷാരോണ്‍ (21) എന്നിവരാണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ ബംഗളൂരില്‍ നിന്നു കൊട്ടാരക്കരയിലേക്കു പോകുകയായിരുന്ന ദീര്‍ഘദൂര ബസില്‍ നിന്നാണ് ഇരുവരും പിടിയിലായത്. യാത്രക്കാരുമായി പ്രശ്നമുണ്ടാക്കിയ റോഷനെയും ഷാരോണിനെയും ചോദ്യം ചെയ്തപ്പോള്‍ സംശയമുണ്ടായതിനെ തുടര്‍ന്ന്, ബാഗുകള്‍ പരിശോധിച്ചപ്പോഴാണ് 34 ഗ്രാം എംഡിഎംഎ ലഭിച്ചത്.
തിരുവല്ലയില്‍ 15 കേസുകളില്‍ പ്രതിയായ റോഷനെ കാപ്പ നിയമപ്രകാരം പത്തനംതിട്ടജില്ലയില്‍ നിന്നു നാടുകടത്തിയിരിക്കുകയായിരുന്നു. ഷാരോണിനെതിരെയും മയക്കുമരുന്ന കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മൂന്നു ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments