
ഇരിട്ടി: പത്തു ലക്ഷത്തോളം വില വരുന്ന ഹാഷിഷ് ഓയിലുമായി മൂന്നു യുവാക്കൾ പൊലീസ് പിടിയിൽ. അഹമ്മദ് കബീർ (37), അബ്ദുൾ ഖാദർ (27), മുഹമ്മദ് മുതാബിൽ (22 ) എന്നിവരാണ് അറസ്റ്റിലായത്.
ബാഗമണ്ഡലം മേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്നംഗ സംഘത്തെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ച ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
Read Also : പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍, ദേശീയപാതയിലും വിമാനത്താവള പരിസരത്തും രണ്ട് ദിവസം നിയന്ത്രണം
ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ നിന്ന് കടത്തിക്കൊണ്ടുവന്നതാണ് ഇതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പിടിയിലായ അഹമ്മദ് കബീർ മടിക്കേരി പൊലീസ് സ്റ്റേഷനിൽ വാഹന മോഷണം, ഹണിട്രാപ്പ് കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments