Latest NewsNewsIndia

സിദ്ധു മൂസ് വാലയുടെ കൊലയ്ക്ക് ശേഷം കൊലയാളികള്‍ ഗുജറാത്ത് ബീച്ചില്‍ ആഘോഷം സംഘടിപ്പിച്ചു: ചിത്രങ്ങള്‍ പുറത്ത്

മുദ്രയിലെ ബീച്ചില്‍ എത്തിയ അക്രമികള്‍ സംഭവം ആഘോഷമാക്കി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു

ചണ്ഡീഗഢ്: കോണ്‍ഗ്രസ് നേതാവ് സിദ്ധു മൂസ് വാലയുടെ കൊലയ്ക്ക് ശേഷം, കൊലയാളികള്‍ ഗുജറാത്ത് ബീച്ചില്‍ ആഘോഷം സംഘടിപ്പിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ധു മൂസ് വാല ഈ വര്‍ഷം മെയിലാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ മാന്‍സ ജില്ലയിലെ ജവഹര്‍കെ ഗ്രാമത്തില്‍ വെച്ചാണ് സിദ്ധുവിന് വെടിയേറ്റത്. കൊല നടന്ന് മൂന്ന് മാസം പിന്നിടുമ്പോഴാണ്, ഗുജറാത്തിലെ മുദ്ര ബീച്ചില്‍ കൊലയാളികള്‍ സിദ്ധു കൊല്ലപ്പെട്ട ദിവസം ആഘോഷം സംഘടിപ്പിച്ചതായുള്ള ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Read Also: പഠിച്ചത് ഏവിയേഷൻ, എയർപോർട്ടിൽ ജോലി, 4 കോളേജുകളിൽ ജോലി ചെയ്തു: ആർഭാട ജീവിതം നയിക്കാൻ തട്ടിപ്പുമായി ദേവു-ഗോകുൽ ദമ്പതികൾ

കൊലയ്ക്ക് ശേഷം നേരെ മുദ്രയിലെ ബീച്ചില്‍ എത്തിയ അക്രമികള്‍ സംഭവം ആഘോഷമാക്കി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു. സിദ്ധു മൂസ് വാലയുടെ കൊലയാളികളായ അഞ്ച് പേര്‍ ബീച്ചില്‍ ഒരു ചിത്രത്തിന് പോസ് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button