News

സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തി: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം: വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ട തീരുമാനം റദ്ദാക്കുന്ന കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. വ്യാഴാഴ്ച ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. നിയമസഭയില്‍ ഔട്ട് ഓഫ് അജണ്ടയായാണ് ബില്‍ കൊണ്ടുവരിക. വ്യാഴാഴ്ച രാവിലെ നിയമസഭയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരും.

യോഗത്തിൽ ബില്‍ സഭയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കും. വഖഫ് നിയമനത്തിനായി, തെരഞ്ഞെടുത്ത ഏജന്‍സിയെ പരീക്ഷ നടത്താന്‍ ഏല്‍പ്പിക്കുന്നതാണ് പുതിയ രീതി. ഇതിനായി ഉദ്യോഗസ്ഥരും വഖഫ് ബോര്‍ഡ് പ്രതിനിധികളും ഉള്‍പ്പെടുന്ന സംഘം അഭിമുഖം നടത്തും.

തെ​രു​വു​നാ​യ​ ആക്രമണം : ബാ​ലി​ക​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍​ക്കും വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍​ക്കും പരിക്ക്

വഖഫ് ബോര്‍ഡിലെ ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനം കഴിഞ്ഞ വര്‍ഷം നവംബര്‍ 9നാണ് നിയമസഭയില്‍ പാസായത്. ശബ്ദവോട്ടോടെ പാസായ വഖഫ് ആക്ട് വിജ്ഞാപനമായി പുറത്തിറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് സമസ്തയും മുസ്ലീം ലീഗും ഉള്‍പ്പെടെയുള്ള ന്യുനപക്ഷ കക്ഷികൾശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടർന്നാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button