തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതില്‍ കുറവോ ആകെ ശമ്പളം ലഭിക്കുന്നവര്‍ക്കാണെന്ന് തീരുമാനമായി.
നിബന്ധനകൾ ഇപ്രകാരം:
കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരായിരിക്കണം. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെല്‍പര്‍മാര്‍, ആയമാര്‍ തുടങ്ങിയവര്‍ക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുമുള്ള 20,000 രൂപ അഡ്വാന്‍സ് സെപ്റ്റംബര്‍ 3ന് മുന്‍പ് വിതരണം ചെയ്യും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും.
ആധാരമെഴുത്തുകാരുടെയും പകര്‍പ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടര്‍മാരുടെയും ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. കുറഞ്ഞത് 2 വര്‍ഷം അംശദായം അടച്ചവര്‍ക്കാണ് ഇതു ലഭിക്കുകയെന്നു മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും.
Post Your Comments