മലബാറിലെ ക്ഷീര കർഷകർക്ക് സന്തോഷവാർത്ത. ക്ഷീരകർഷകർക്ക് ഓണസമ്മാനമായി 4.2 കോടി രൂപയാണ് മിൽമ നൽകുക. ജൂലായിൽ നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് 2 രൂപ വീതം അധിക വിലയായി നൽകിയാണ് ഓണസമ്മാനം. റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ മാസത്തിൽ സംഘങ്ങൾ വഴി അളന്ന 210 ലിറ്റർ പാലിന് 420 ലക്ഷം രൂപ മിൽമ മലബാറിലെ 6 ജില്ലകളിലെ സംഘങ്ങൾക്ക് കൈമാറും. ഈ തുക ഓണത്തിന് മുൻപ് തന്നെ കൈമാറുന്നതാണ്.
അധികമായി നൽകുന്ന വില കൂടി കണക്കാക്കുമ്പോൾ ആഗസ്റ്റിൽ നൽകുന്ന ശരാശരി പാൽ വില ലിറ്ററിന് 47 രൂപ 44 പൈസയായി ഉയരും. കഴിഞ്ഞ നാല് മാസത്തിനിടെ 6.26 കോടി രൂപയുടെ അധിക കർഷക ക്ഷേമ പ്രവർത്തനങ്ങൾ മിൽമ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണ് അധിക പാൽ വില നൽകുന്നത്. ‘വിപണിയിൽ കടുത്ത മത്സരം സാഹചര്യത്തിലും മിൽമ പാൽ വില വർദ്ധിപ്പിച്ചിട്ടില്ല. പാൽ വില വർദ്ധിപ്പിക്കാതെ തന്നെ ഇത്തരം സഹായങ്ങൾ ക്ഷീരകർഷകർക്ക് നൽകാൻ കഴിയുന്നത് ക്ഷീര കർഷക പ്രസ്ഥാനത്തിന്റെ നേട്ടമാണ്’, മിൽമ ചെയർമാൻ കെ.എസ് മണി, മാനേജിംഗ് ഡയറക്ടർ ഡോ.പി മുരളി എന്നിവർ പറഞ്ഞു.
Also Read: മൊബൈൽഫോൺ എടുക്കാൻ കിണറിൽ ഇറങ്ങി ബോധരഹിതനായി: രക്ഷകരായി അഗ്നിരക്ഷാസേന
Post Your Comments