Latest NewsKeralaNews

ഭിന്നശേഷിക്കാർക്ക് ഹൈക്കോടതിയിൽ ഓഫീസ് അറ്റന്റന്റ്: വിജ്ഞാപനം പരിഷ്‌കരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിൽ റിക്രൂട്ട്മെന്റ് നമ്പർ 11/2020 ആയി ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് ഓഫീസ് അറ്റന്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ച് സെപ്തംബർ 15ന് പുറപ്പെടുവിച്ച വിജ്ഞാപനം പരിഷ്‌കരിച്ചു. ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത ബൗദ്ധികമായും മാനസികമായും വെല്ലുവിളി നേരിടുന്നവർ, മൾട്ടിപ്പിൾ ഡിസബിലിറ്റീസ് ഉള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്രം ഓൺലൈനായി ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in മുഖേന അപേക്ഷ സമർപ്പിക്കാം.

Read Also: യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു: ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിൽ

ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചു തുടങ്ങേണ്ട തീയതി സെപ്റ്റംബർ രണ്ടും അവസാന തീയതി സെപ്തംബർ 20 ഉം ആണ്. അപേക്ഷ അയക്കുന്നത് സംബന്ധിച്ചും മറ്റു വ്യവസ്ഥകൾക്കും റിക്രൂട്ട്മെന്റ് നമ്പർ 11/2020 ആയി 15/09/2020 ന് റിക്രൂട്ട്മെന്റ് പോർട്ടലിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

Read Also: ക​ന​ത്ത മ​ഴ​ : പത്തനംതിട്ടയില്‍ രാ​ത്രി​യാ​ത്ര​യ്ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button