കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദേശീയപാതയില്‍ രണ്ട് ദിവസം നിയന്ത്രണമേര്‍പ്പെടുത്തി. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read Also: ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ
വ്യാഴാഴ്ച പകല്‍ 2 മുതല്‍ രാത്രി 8 വരെ ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എം.സി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു. അങ്കമാലി മുതല്‍ മുട്ടം വരെയും , എം.സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും, എയര്‍പോര്‍ട്ട് റോഡിലും ഉച്ചക്ക് 2 മുതല്‍ രാത്രി 8 വരെ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഈ സമയം കണ്ടെയ്നര്‍, ഗുഡ്സ് വാഹനങ്ങളും അനുവദിക്കില്ല.
അങ്കമാലി- പെരുമ്പാവൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര ,കോടനാട്, വഴിപോകേണ്ടതാണ്. വിമനത്താവള പരിസരത്ത് രണ്ടാം തിയതി വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെയും ഗതാഗത നിയന്ത്രണം ഉണ്ടാകും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കാനാണ് പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ എക്സിബിഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ എം അനില്‍ കുമാര്‍, എംപി ഹൈബി ഈഡന്‍, ഗതാഗതമന്ത്രി ആന്റണി രാജു, വ്യവസായമന്ത്രി പി രാജീവ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകും.
Post Your Comments