KollamLatest NewsKeralaNattuvarthaNews

വ​ഴി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു : വയോധികൻ അറസ്റ്റിൽ

പാ​രി​പ്പ​ള്ളി ക​രിമ്പാ​ലൂ​ർ ജി​ജി മ​ന്ദി​ര​ത്തി​ൽ സു​ധാ​ക​ര​ൻ(74) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ത​ർ​ക്ക​ത്തി​ൽ ഇ​രു​ന്ന വ​ഴി​യി​ലൂടെ വാ​ഹ​നം ക​യ​റ്റി​യെ​ന്നാ​രോ​പി​ച്ച് കെ​ട്ടി​ട നി​ർ​മാ​ണ ക​രാ​റു​കാ​ര​നെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച വയോധികൻ പിടിയിൽ. പാ​രി​പ്പ​ള്ളി ക​രിമ്പാ​ലൂ​ർ ജി​ജി മ​ന്ദി​ര​ത്തി​ൽ സു​ധാ​ക​ര​ൻ(74) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്. പാ​രി​പ്പ​ള്ളി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

പ്ര​തി സു​ധാ​ക​ര​നും അ​യ​ൽ​വാ​സി​യാ​യ രാ​ജേ​ന്ദ്ര​ൻ പി​ള്ള​യും ത​മ്മി​ൽ വ​ഴി​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. രാ​ജേ​ന്ദ്ര​ൻ പി​ള്ള​യു​ടെ മ​ക​ന് പു​തി​യ​താ​യി പ​ണി​യു​ന്ന വീ​ടി​ന്‍റെ ക​രാ​റു​കാ​ര​നാ​യ പാ​രി​പ്പ​ള്ളി ശ്രീ​രാ​മ​പു​രം, ശ്രീ ​ഗ​ണേ​ശ​ത്തി​ൽ ഷൈ​ജു പ​ണി ന​ട​ക്കു​ന്ന വീ​ട്ടി​ലേ​ക്ക് കാ​റി​ൽ പോ​കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഈ ​വ​ഴി​യി​ലു​ടെ വാ​ഹ​നം ക​യ​റ്റി​യ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ഷൈ​ജു​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ഝാര്‍ഖണ്ഡ് പ്രതിസന്ധി: ബി.ജെ.പിയെ പേടിച്ച് 43 എം.എൽ.എമാരെ കൂട്ടത്തോടെ നാട് കടത്തി ഹേമന്ത് സോറൻ

ഷൈ​ജു​വി​ന്‍റെ കാ​റും ഇ​യാ​ൾ അ​ടി​ച്ചു ത​ക​ർ​ത്തു. ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഷൈ​ജു​വി​നെ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പാ​രി​പ്പ​ള്ളി പൊലീ​സ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോടതിയിൽ ഹാജരാക്കിയ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button