കൊല്ലം: തർക്കത്തിൽ ഇരുന്ന വഴിയിലൂടെ വാഹനം കയറ്റിയെന്നാരോപിച്ച് കെട്ടിട നിർമാണ കരാറുകാരനെ കുത്തി പരിക്കേൽപ്പിച്ച വയോധികൻ പിടിയിൽ. പാരിപ്പള്ളി കരിമ്പാലൂർ ജിജി മന്ദിരത്തിൽ സുധാകരൻ(74) ആണ് പൊലീസ് പിടിയിലായത്. പാരിപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പ്രതി സുധാകരനും അയൽവാസിയായ രാജേന്ദ്രൻ പിള്ളയും തമ്മിൽ വഴിതർക്കം നിലനിന്നിരുന്നു. രാജേന്ദ്രൻ പിള്ളയുടെ മകന് പുതിയതായി പണിയുന്ന വീടിന്റെ കരാറുകാരനായ പാരിപ്പള്ളി ശ്രീരാമപുരം, ശ്രീ ഗണേശത്തിൽ ഷൈജു പണി നടക്കുന്ന വീട്ടിലേക്ക് കാറിൽ പോകാൻ ശ്രമിച്ചതാണ് അക്രമത്തിൽ കലാശിച്ചത്. ഈ വഴിയിലുടെ വാഹനം കയറ്റിയതിൽ പ്രകോപിതനായ പ്രതി ഷൈജുവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
Read Also : ഝാര്‍ഖണ്ഡ് പ്രതിസന്ധി: ബി.ജെ.പിയെ പേടിച്ച് 43 എം.എൽ.എമാരെ കൂട്ടത്തോടെ നാട് കടത്തി ഹേമന്ത് സോറൻ
ഷൈജുവിന്റെ കാറും ഇയാൾ അടിച്ചു തകർത്തു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഷൈജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത പാരിപ്പള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Post Your Comments