KottayamNattuvarthaLatest NewsKeralaNews

വീട് കയറി ആക്രമണം : സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്കം ആ​റു​പേ​ര്‍ അ​റ​സ്റ്റി​ല്‍

കൈ​പ്പു​ഴ കു​ര്യാ​റ്റു​കു​ന്നേ​ല്‍ കോ​ള​നി​യി​ല്‍ കു​ര്യാ​റ്റു​കു​ന്നേ​ല്‍ അ​മ​ല്‍ വ​ര്‍ഗീ​സ് (22), സ​ഹോ​ദ​ര​ന്‍ അ​ല​ന്‍ വ​ര്‍ഗീ​സ് (18) അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം മ​ങ്കോ​ട്ടി​പ്പ​റ​മ്പി​ല്‍ വൈ​ശാ​ഖ് (24), കൈ​പ്പു​ഴ പു​ളി​ങ്കാ​ല ഭാ​ഗ​ത്ത് വ​ഞ്ചി​യി​ല്‍ ഷി​ജു ജോ​യി, കൈ​പ്പു​ഴ പൂ​ഴി​ക്ക​ന​ട ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് ര​ഞ്ജി​ത്ത് ബാ​ബു (25), കൈ​പ്പു​ഴ ചൊ​ള്ള​ക്ക​ര​യി​ല്‍ ജി​തി​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

കോ​ട്ട​യം: മു​ന്‍ വൈ​രാ​ഗ്യ​ത്തെ​ത്തു​ട​ര്‍ന്ന് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യും പി​ന്നീ​ട് വീ​ട്ടി​ല്‍ക്ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യും ചെ​യ്ത കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്കം ആ​റു​പേ​ര്‍ പൊലീസ് പിടിയിൽ. കൈ​പ്പു​ഴ കു​ര്യാ​റ്റു​കു​ന്നേ​ല്‍ കോ​ള​നി​യി​ല്‍ കു​ര്യാ​റ്റു​കു​ന്നേ​ല്‍ അ​മ​ല്‍ വ​ര്‍ഗീ​സ് (22), സ​ഹോ​ദ​ര​ന്‍ അ​ല​ന്‍ വ​ര്‍ഗീ​സ് (18) അ​തി​ര​മ്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം മ​ങ്കോ​ട്ടി​പ്പ​റ​മ്പി​ല്‍ വൈ​ശാ​ഖ് (24), കൈ​പ്പു​ഴ പു​ളി​ങ്കാ​ല ഭാ​ഗ​ത്ത് വ​ഞ്ചി​യി​ല്‍ ഷി​ജു ജോ​യി, കൈ​പ്പു​ഴ പൂ​ഴി​ക്ക​ന​ട ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് ര​ഞ്ജി​ത്ത് ബാ​ബു (25), കൈ​പ്പു​ഴ ചൊ​ള്ള​ക്ക​ര​യി​ല്‍ ജി​തി​ന്‍ (24) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ഹ​നം റെ​ന്‍റി​ന് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍ക്ക​മാ​ണ് ആ​ക്ര​മ​ണത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കൈ​പ്പു​ഴ ശാ​സ്താം​ങ്ക​ല്‍ ഗു​രു​മ​ന്ദി​രം ഭാ​ഗ​ത്തു​വ​ച്ച് ഓ​ട്ടോ​യി​ല്‍ വ​ന്ന വൈ​ശാ​ഖി​നെ​യും ഷി​ജു​വി​നെ​യും അ​മ​ലും അ​ല​നും കാ​ണു​ക​യും ഇ​വ​ര്‍ ത​മ്മി​ല്‍ വാ​ക്കു​ത​ര്‍ക്ക​മു​ണ്ടാ​വു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്, അ​മ​ലും അ​ല​നും ചേ​ര്‍ന്നു ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ഇ​വ​രെ ആ​ക്ര​മി​ച്ചു.

Read Also : യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ച്ച കേ​സ് : രണ്ടുപേർ കൂടി അറസ്റ്റിൽ

അ​ന്നു രാ​ത്രി 10-നു ​വൈ​ശാ​ഖും ഷി​ജു​വും മ​റ്റു സു​ഹൃ​ത്തു​ക്ക​ളാ​യ ര​ഞ്ജി​ത്ത് ബാ​ബു, ജി​തി​ന്‍ എ​ന്നി​വ​രോ​ടൊ​പ്പം കു​ര്യാ​റ്റു​കു​ന്നേ​ല്‍ കോ​ള​നി​യി​ലു​ള്ള അ​മ​ലി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ക​മ്പി​വ​ടി​കൊ​ണ്ട് അ​മ​ലി​നെ അ​ടി​ച്ചു പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​മ​ലി​ന്‍റെ അ​മ്മ​യെ ത​ള്ളി​യി​ടു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന്, പൊ​ലീ​സ് എ​ല്ലാ​വ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. അ​മ​ലി​നു ഗാ​ന്ധി​ന​ഗ​ര്‍ സ്റ്റേ​ഷ​നി​ല്‍ മ​റ്റൊ​രു കേ​സും വൈ​ശാ​ഖി​ന് ഏ​റ്റു​മാ​നൂ​ര്‍ സ്റ്റേ​ഷ​നി​ലും കേ​സു​ക​ളു​ണ്ട്.

ഗാ​ന്ധി​ന​ഗ​ര്‍ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി, എ​സ്‌​ഐ​മാ​രാ​യ വി. ​വി​ദ്യ, പ്ര​ദീ​പ് ലാ​ല്‍, സി​പി​ഒ സോ​ണി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button