KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ച്ച കേ​സ് : രണ്ടുപേർ കൂടി അറസ്റ്റിൽ

തി​രു​വ​ല്ല വ​ള്ളം​കു​ളം ഞാ​റ്റു​കാ​ലാ​യി​ല്‍ ആ​ദ​ര്‍ശ് (ഉ​ണ്ണി-26), മ​ല്ല​പ്പ​ള്ളി പു​റ​മ​റ്റം ല​ക്ഷം​വീ​ട്ടി​ല്‍ സു​ജി​ത്ത് (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ട്ട​യം: യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍ദ്ദി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടുപേ​ര്‍ കൂ​ടി പി​ടി​യി​ല്‍. തി​രു​വ​ല്ല വ​ള്ളം​കു​ളം ഞാ​റ്റു​കാ​ലാ​യി​ല്‍ ആ​ദ​ര്‍ശ് (ഉ​ണ്ണി-26), മ​ല്ല​പ്പ​ള്ളി പു​റ​മ​റ്റം ല​ക്ഷം​വീ​ട്ടി​ല്‍ സു​ജി​ത്ത് (33) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഗാ​ന്ധി​ന​ഗ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ക​ന​ത്ത​മ​ഴ​ : നി​യ​ന്ത്ര​ണം വി​ട്ട നാ​നോ കാ​ര്‍ റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ലി​ടി​ച്ചു മ​റി​ഞ്ഞു

പ്ര​തി​ക​ള്‍ക്ക് ക​ഞ്ചാ​വ് കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു പ​ണം വാ​ങ്ങി​യ​ശേ​ഷം ക​ട​ലാ​സ് ക​ഷ​ണ​ങ്ങ​ള്‍ പൊ​തി​ഞ്ഞു കൊ​ടു​ത്തു ക​ബ​ളി​പ്പി​ച്ച​തി​നെ​ത്തു​ട​ര്‍ന്നാ​ണ് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി മ​ര്‍ദ്ദിച്ച​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പേ​രി​ൽ തി​രു​വ​ല്ല, കോ​യി​പു​റം പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മ​ണ​ല്‍ക്ക​ട​ത്ത്, അ​ടി​പി​ടി തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ടെന്ന് പൊലീസ് പറഞ്ഞു.

ഗാ​ന്ധി​ന​ഗ​ര്‍ എ​സ്എ​ച്ച്ഒ കെ. ​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button