Latest NewsKeralaIndia

കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറ വരെ: ഉദ്‌ഘാടനം പ്രധാനമന്ത്രി

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട- എസ് എന്‍ ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറയിലേക്കും മെട്രോ എത്തുന്നത് കൊച്ചിക്കാര്‍ക്ക് വളരെ സഹായകരമാകും. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് കൊച്ചിയില്‍ എത്തുന്നത്.

കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണ് അദ്ദേഹം നാടിന് സമര്‍പ്പിക്കുന്നത്. മുന്‍പ് കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. അന്ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ നാളെ ഓടിത്തുടങ്ങും. പേട്ടയില്‍ നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ്എന്‍ ജങ്ഷനിലേക്കുള്ളത്.

നാളെ വൈകിട്ട് നാലരയ്ക്കാണ് മോദി ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയില്‍ എത്തുക. ശേഷം കാലടി ആദിശങ്കര ക്ഷേത്രത്തിലേയ്ക്ക് പോവും. ഇവിടെയാണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി നടക്കുക. ശേഷമാണ് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെത്തി കൊച്ചി മെട്രോ അഞ്ചാം റീച്ച്-വിവിധ റെയില്‍വേ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുക. ശേഷം രാത്രി താജ് മലബാര്‍ ഹോട്ടലില്‍ തങ്ങി, രണ്ടാം തീയതി രാവിലെ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button