Latest NewsKeralaCinemaMollywoodNewsEntertainment

എന്‍.കെ.എഫ്.എ ഡോ. വിഷ്ണുവര്‍ദ്ധനന്‍ സിനി അവാർഡ് ഐഷ സുൽത്താനയ്ക്ക്

നവകര്‍ണ്ണാടക ഫിലിം അക്കാദമി ഏര്‍പ്പെടുത്തിയ എന്‍.കെ.എഫ്.എ ഡോ. വിഷ്ണുവർദ്ധൻ സിനി അവാർഡിന് അർഹയായി സംവിധായിക ഐഷ സുൽത്താന. ഐഷ ആദ്യമായി സംവിധാനം ചെയ്ത ‘ഫ്ലഷ്’ എന്ന ചിത്രത്തിന് മൂന്ന് പുരസ്കാരമാണ് ലഭിച്ചത്. മികച്ച നവാഗത സംവിധായിക ഐഷ സുല്‍ത്താന, മികച്ച നിര്‍മ്മാതാവ് ബീനാ കാസിം, മികച്ച ക്യാമറമാന്‍ കെ.ജി. രതീഷ് എന്നിങ്ങനെ മൂന്ന് അവാർഡുകളാണ് ചിത്രത്തിന് ലഭിച്ചത്. ലക്ഷദ്വീപിന്റെ കഥ പറയുന്ന ഫ്ളഷ് അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 17-ന് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും. ദക്ഷിണേന്ത്യന്‍ നടൻ ഡോ. വിഷ്ണുവര്‍ദ്ധനന്‍റെ 72-ആം ജന്മദിനത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരമാണിത്.

ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ​ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ഫ്ലഷ്. ലക്ഷദ്വീപ് വിഷയത്തില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ചാണ് ഐഷ ചിത്രത്തിൽ പറയുന്നത്. ‘സിനിമ എന്റെ കഥയാണ്. ഞാന്‍ ഇപ്പോ അനുഭവിച്ച പ്രശ്‌നങ്ങള്‍ തന്നെ സിനിമയാക്കും. ഞാന്‍ എന്താണ് ഫേസ് ചെയ്തത്. ഞാന്‍ സഞ്ചരിച്ച വഴികള്‍. എങ്ങനെയാണ് ഇതിലേക്ക് എത്തിപ്പെട്ടത് എന്നുള്ളതിനെ കുറിച്ച് ആളുകള്‍ക്ക് കുറച്ച് കൂടി വ്യക്തതയുണ്ടാവും. സിനിമയില്‍ അത് ഓരോ സീന്‍ ബൈ സീനായി കൊണ്ട് വരാന്‍ സാധിക്കും. കാത്തിരിന്ന് കാണുന്നതായിരിക്കും നല്ലത്’- ഐഷ സുല്‍ത്താന പറഞ്ഞിരുന്നു.

വില്യം ഫ്രാൻസിസും, കൈലാഷ് മേനോനുമാണ് സിനിമയുടെ സംഗീത സംവിധായകർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഐഷ തന്നെയാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് കെ.ജി. രതീഷ് ആണ്. ചിത്രസംയോജനം നൗഫൽ അബ്ദുല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button